തിരുവനന്തപുരം സെൻട്രൽ റോട്ടറി ക്ലബ്ബും ബി.എം.വി.എസ്.എസ് (BMVSS) ബാംഗ്ലൂരും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കൃത്രിമ കാൽവെപ്പ് (ജയ്പൂർ ഫൂട്ട്) ക്യാമ്പ് 2026 നവംബർ 13, 14 , 15 തീയതികളിൽ ഫ്രീമേസൺ ഹാൾ, കോട്ടൺ ഹിൽ റോഡ്, ശ്രീമൂലം ക്ലബ്ബിന് സമീപം, വഴുതക്കാട്, തിരുവനന്തപുരം നടക്കും.
അപകടങ്ങളിലോ പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾ മൂലമോ കാലുകൾ നഷ്ടപ്പെട്ടവർക്ക് സൗജന്യ കൃത്രിമ കാൽ ഉടൻ തന്നെ ലഭ്യമാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. അർഹരായവർക്ക് വിദഗ്ധ പരിശോധനയ്ക്ക് ശേഷമായിരിക്കും കൃത്രിമ കാലുകൾ നിർമ്മിച്ച് നൽകുക. ഇതിന് പുറമെ പോളിയോ ബാധിതർക്ക് ആവശ്യമായ കാലിപ്പറുകളും (ഓർത്തോട്ടിക് ബ്രേസ്) രണ്ട് കാലുകളും നഷ്ടപ്പെട്ടവർക്കുള്ള ക്രച്ചസുകളും സൗജന്യമായി വിതരണം ചെയ്യും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 പേർക്കാണ് സൗജന്യ കൃത്രിമ കാലുകൾ ലഭിക്കുക. കൃത്രിമ കാൽ ആവശ്യമുള്ളവർ ഒക്ടോബർ 30-ന് വൈകീട്ട് 5 മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: ഫോൺ: 9846005854, 7907157508,9447023970















