പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി കൗൺസിലർ ശ്രീലേഖയെ അറസ്റ്റ് ചെയ്ത് കേസ് എടുക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. ആവശ്യപ്പെട്ടു. മാനസികനില തെറ്റിയ തരത്തിലാണ് ശ്രിലേഖയുടെ പ്രവർത്തനങ്ങൾ. അവർക്ക് ചികിത്സ ആവശ്യമാണ്. ഒരു ദിവസം കൗൺസിലർ സ്ഥാനം രാജി വെക്കുക, പിറ്റേ ദിവസം പിൻവലിക്കുക. മേയർ തെരഞ്ഞെടുപ്പിൽ വിദ്വേഷം കാണിച്ചു ഇറങ്ങി പോകുക. എം.എൽ.എ. യുടെ ഓഫീസ് കൈയ്യേറുക, രാജ്യം ആദരിക്കുന്ന രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തുക, ഇതെല്ലാം അവരുടെ മാനസികനില തകരാറിലാണെന്ന് തെളിയിക്കുന്നതാണ്. താൻ എക്കാലത്തും ബിജെപിക്കാരിയാണെന്ന് പറയുന്ന അവരുടെ പോലീസ് മേഖലയിലെ പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നും ജെബി മേത്തർ പറഞ്ഞു.















