ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി സ്വദേശിയും എൻ.ഐ.ടിയിൽ താമസക്കാരനുമായ ചേനോത്ത് നാരകശ്ശേരി എൻ.സി അസ്ലം, ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പിൽ ഫർസാന എന്നിവരെയാണ് ഗുരുഗ്രാം സെക്ടർ 68-ലെ മരീന അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നേരത്തെ ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന ഇവർ മാസങ്ങൾക്ക് മുമ്പാണ് ഡൽഹിയിലെത്തിയത്. ഡൽഹി പൊലീസ് ഇൻക്വസ്റ്റ് നടത്തി ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഡൽഹി സദർ ബസാറിലെ മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.















