സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുഴുവൻ ജില്ലകളിലും യെല്ലോ അലേർട്ടാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്.
കൂടാതെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശാവുന്ന കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാളെ നാല് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ഒന്നും തന്നെ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.















