കോണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നടക്കാനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചു.
കടുത്ത ജാമ്യവ്യവസ്ഥകളോടെയാണ് അദ്ദേഹത്തിന് മോചനം അനുവദിച്ചിരിക്കുന്നത്. സമാധാനാന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള പ്രവൃത്തികളോ ആഹ്വാനങ്ങളോ അടുത്ത ഒരു വർഷത്തേക്ക് നടത്തരുതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
മാധ്യമങ്ങൾ ഉപയോഗിക്കുന്നതിലും കർശന നിയന്ത്രണങ്ങളുണ്ട്. ജാമ്യവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കപ്പെടുന്നതിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പൂർണ്ണമായ ജാമ്യ ഉത്തരവ് ഉടൻ പുറത്തുവരും.















