കണ്ണൂരിൽ വെച്ച് മുൻ മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ ഗൺമാൻ അഭിലാഷ് മൊഴി തിരുത്തി. കെഎസ്യു പ്രവർത്തകർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്ന മൊഴി നൽകിയത് വീണാ ജോർജിന്റെ നിർദേശപ്രകാരമാണെന്നാണ് അദ്ദേഹം പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നൽകിയ പുതിയ മൊഴി.
വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും, അന്നത്തെ മന്ത്രിയുടെ നിർദേശപ്രകാരമാണ് റെയിൽവേ പൊലീസിന് അന്ന് മൊഴി നൽകിയതെന്നും ഗൺമാൻ അഭിലാഷ് എസ്.ഐ.ടിക്ക് മുന്നിൽ വ്യക്തമാക്കി.
എന്നാൽ വ്യാജമൊഴി നൽകിയ സംഭവത്തിൽ അഭിലാഷിനെതിരെ നടപടിക്ക് എസ്ഐടി ശുപാർശ ചെയ്യും. നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് എസ്ഐടി റിപ്പോർട്ട് നൽകും. തെറ്റായ മൊഴി നല്‍കിയത് ചൂണ്ടിക്കാട്ടിയാകും റിപ്പോര്‍ട്ട് നല്‍കുകയെന്നാണ് വിവരം.
കരിങ്കൊടി പ്രതിഷേധത്തിനിടെ വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ കേസില്‍ കെഎസ്യു പ്രവര്‍ത്തകര്‍ 16 ദിവസത്തോളം റിമാന്‍ഡിലായിരുന്നു.
തുടര്‍ന്ന് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരാണ് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കേസില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദേശം നല്‍കിയത് ആരാണെന്ന കാര്യവും എസ്ഐടി പരിശോധിക്കുന്നുണ്ട്.















