മരിച്ച സ്ത്രീയുടെ മൃതദേഹത്തോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികൻ പിടിയിൽ. ഇംഗ്ലണ്ടിലെ യോർക്ക്ഷയറിലാണ് സംഭവം. സ്റ്റീഫൻ സെല്ലേഴ്സ് എന്ന 62കാരനാണ് പിടിയിലായത്.
എട്ടാഴ്ച മുമ്പ് കാൻസർ സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച സ്ത്രീയുടെ മൃതദേഹത്തോട് ഇയാൾ ലൈംഗികാതിക്രമം നടത്തിയതെന്നാണ് കേസ്. പൊലീസ് റിപ്പോർട്ട് പ്രകാരം, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു പ്രതി.
മരിച്ച സ്ത്രീയുമായി ഇയാൾക്കുള്ള ബന്ധം എന്താണെന്ന് വ്യക്തമല്ല. സ്ത്രീയുടെ ബന്ധുക്കളും മകനും വീട്ടിൽനിന്ന് പുറത്തുപോയ സമയത്തായിരുന്നു അതിക്രമം. മരിച്ച സ്ത്രീയുടെ മകനും സഹോദരിയുടെ മകനും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ പ്രതി ശവപ്പെട്ടിക്കു മുകളിൽ കിടക്കുന്നതാണ് കണ്ടത്.
ഇവരെ കണ്ടയുടൻ പ്രതി ശവപ്പെട്ടിയിൽനിന്ന് ചാടിയിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ദാരുണമായ കാഴ്ചയായിരുന്നു അതെന്നും തനിക്ക് അത് സഹിക്കാനാകുന്നില്ലെന്നും മരിച്ച സ്ത്രീയുടെ മകൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാൽ, താൻ നിരപരാധിയാണെന്നാണ് ഇയാളുടെ വാദം.















