തിരുവനന്തപുരം നരുവാമൂട് മൊട്ടമൂട്ടിൽ മകൻ മരിച്ചതിന്റെ മനോവിഷമത്തിലായിരുന്ന വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
മൊട്ടമൂട് വള്ളോട്ടുകോണം മിനി (49) ആണ് മരിച്ചത്. തിരുവനന്തപുരം – കന്യാകുമാരി റെയിൽപാതയിൽ ആണ് സംഭവം നടന്നത്.
തിരുനെൽവേലിയിൽ നിന്ന് കൊല്ലത്തേക്ക് വന്ന ചരക്ക് തീവണ്ടിയാണ് മിനിയെ ഇടിച്ചത്.
ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം തൊഴിലുറപ്പ് തൊഴിലാളിയായി ജോലി ചെയ്തുവന്നിരുന്ന മിനിയുടെ മൂത്ത മകൻ ഒന്നര വർഷം മുൻപ് ആഴിമലയിലെ പാറയിൽ നിന്ന് കാൽ വഴുതി കടലിൽ വീണ് മരണപ്പെട്ടിരുന്നു.
സംഭവത്തിൽ നരുവാമൂട് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















