കോവളം സ്പാ കേന്ദ്രത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പൊലീസ്. കേസിന്റെ അന്വേഷണച്ചുമതല തിരുവനന്തപുരം കൺട്രോൾ റൂം എസിപിക്ക് കൈമാറി. കോവളം സിഐ ഉൾപ്പെടെ 16 പേർ അടങ്ങുന്ന പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്.
കുട്ടിയെ കൂടുതൽ പേർ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നാണ് സംഘം പ്രധാനമായും പരിശോധിക്കുന്നത്. ഇതിനായി സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കേസിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.















