<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

വസന്തയ്ക്ക് നീതിയുടെ വെളിച്ചമായി സ്പീക്കര്‍: വസ്തു തട്ടിപ്പില്‍ നിയമസഭാ ഉദ്യോഗസ്ഥ 10 ലക്ഷംരൂപ നഷ്ട പരിഹാരമായി നല്‍കണം; ഒരാഴ്ചക്കുള്ളില്‍ പ്രശ്‌നം തീര്‍ക്കാനും നിര്‍ദ്ദേശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 22, 2026, 03:11 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

2026-ലെ കേരളം മുതിര്‍ന്ന പൗരന്മാരുടെ (പരിചരണവും അവകാശസംരക്ഷണവും) ബില്‍ നിയമസഭയില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച ഘട്ടത്തിലാണ് 69 വയസ്സുള്ള ഒരു പാവം വൃദ്ധയുടെ പരാതി നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പക്കല്‍ എത്തുന്നത്. ഈ നിയമത്തിന്റെ പരിധിയില്‍ വരുന്ന ആദ്യ പരാതിയും ഇതായിരിക്കും. ബില്‍ നിയമമാകും മുമ്പ് പരാതിക്ക് പരിഹാരവും സ്പീക്കര്‍ കണ്ടു കഴിഞ്ഞു. തിരുവനന്തപുരം പേയാട് സ്വദേശി വസന്തയാണ് പരാതിക്കാരി. തന്റെ അഞ്ചുസെന്റ് വസ്തു കബളിപ്പിച്ച് കൈക്കലാക്കിയ സഹോദിയുടെ മകള്‍ക്ക് (സുഗന്ധി)എതിരേയായിരുന്നു പരാതി. സുഗന്ധി നിയമസഭാ ഉദ്യോഗസ്ഥയുമാണ്. അതുകൊണ്ടാണ് ജനപ്കതനിധി കൂടിയായ സ്പീക്കര്‍ക്ക് വസന്ത പരാതി നല്‍കിയത്.

വസന്തയെ സ്‌നേഹം കൊണ്ട് കബളിപ്പിച്ചാണ് സുഗന്ധി അഞ്ചുസെന്റ് സ്ഥലം കൈക്കലാക്കിയത്. വെറും 500 രൂപയ്ക്ക് സ്ഥലം എവുതി വാങ്ങുകയായിരുന്നു. അതായത്, സെന്റിന് 100 രൂപ വെച്ചാണ് നല്‍കിയത്. തന്റെ വസ്തുവിന് ലഭിക്കേണ്ട ന്യായമായ വില കിട്ടണമെന്ന ആവശ്യവുമായി വസന്ത കയറിയിറങ്ങാത്ത ഓഫീസുകളില്ല. പോലീസ്‌റ്റേഷന്‍ തൊട്ട് കളക്ട്രേറ്റു വരെയും നീണ്ട പോരാട്ടം. ഒടുവില്‍ കോടതിയില്‍. അവിടെയും തോല്‍വിയടഞ്ഞു. പണവും, പിടിപാടുമുള്ള സുഗന്ധിയുടെ വരുതിക്ക് നീതിയും നിയമവും താത്ക്കാലികമായി വളഞ്ഞു. ഒരു പതിറ്റാണ്ടിലേറെ വസന്ത, തനിക്ക് അര്‍ഹതയുള്ള വസ്തുവിനു വേണ്ടി ഓടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭാ സെക്രട്ടറിയുടെ അടുത്തുമെത്തി.

ജീവനക്കാരുടെ കുടുംബ കാര്യങ്ങളില്‍ ഇടപെടനാവില്ലെന്ന് പറഞ്ഞ് അവിടെയും വസന്തയെ പടിയടച്ചു. അത് സുഗന്ധിയുടെ പിടിപാടിനെ തെളിയിച്ച അവസാന അടവായിരുന്നു. എന്നാല്‍, പുതിയ സ്പീക്കര്‍ തിരുവഞ്ചൂരിനു മുമ്പിലെത്തിയ പരാതിയും വസന്തയും നീതിയുടെ പടിവാതില്‍ക്കല്‍ വരെ എത്തി നില്‍ക്കുകയാണ്. തന്റെ വസ്തുവിനു കിട്ടേണ്ട ന്യായമായ വില വാങ്ങി നല്‍കാനാകുമോ എന്ന ആസങ്കയുണ്ടായിരുന്നെങ്കിലും, സ്പീക്കര്‍ അത് സാധിച്ചു കൊടുക്കുമാറ് ഇടപെടുന്നതാണ് പിന്നീട് കണ്ടത്. വസന്തയോടും നിയമസഭയിലെ ഉദ്യോഗസ്ഥയായ സുഗന്ധിയെയും സ്പീക്കര്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തി സംസാരിച്ചു. ഒരു വൃദ്ധയോട് ചെയ്ത അനീതിയെ സ്പീക്കര്‍ ചോദ്യം ചെയ്തു. സുഗന്ധിയോട് വസ്തുവിന്റെ ന്യായമായ വില നല്‍കണമെന്ന് സ്പീക്കര്‍ പറഞ്ഞു.

ഇല്ലാത്തപക്ഷം, ഈ കേസ് ഫലായാല്‍ സുഗന്ധിയുടെ നിയമസഭയിലെ ജോലി പോകും. മാത്രമല്ല, നാല് വര്‍ഷം തടവിനും വിധിക്കപ്പെടും. സ്പീക്കര്‍ തന്നെ അതിനു മുന്‍കയ്യെടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കി. ഒടുവില്‍ സ്പീക്കര്‍തന്നെ ഒരു പരിഹാര മാര്‍ഗം പറഞ്ഞു. വസന്തയെ കബലിപ്പിച്ചെടുത്ത വസ്തുവിന് 10 ലക്ഷം രൂപ നല്‍കി ഒത്തുതീര്‍പ്പാക്കണം. ഒരാഴ്ചയ്ക്കുള്ളില്‍ പണം വസന്തയുടെ കൈയ്യില്‍ നല്‍കി തീര്‍പ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചു. ആദ്യമൊക്കെ എതിര്‍ത്തെങ്കിലും ജോലി നഷ്ടപ്പെടുമെന്നും തടവിലാക്കപ്പെടുമെന്നുമുള്ള സത്യം മനസ്സിലാക്കിയതോടെ സുഗന്ധി തയ്യാറാവുകയായിരുന്നു. ഒരാഴ്ചക്കുള്ളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വിളിക്കണമെന്നും വസന്തയോടു പറഞ്ഞാണ് സ്പീക്കര്‍ സമാധാനിപ്പിച്ചത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥയെന്ന ഹുങ്കില്‍ പിടിപാടുകള്‍ കൊണ്ട് ഒരു സത്യത്തെ മറച്ചു പിടിച്ചും, എതിര്‍ത്തു തോല്‍പ്പിച്ചുമൊക്കെ ഇത്രയും നാള്‍ കൊണ്ടു പോയി. പക്ഷെ, നീതിമാനും സത്യസന്ധനുമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ സ്പീക്കറായി എത്തിയതോടെ സത്യം വെളിച്ചം കണ്ടു. വസന്ത ഉന്നയിച്ച നീതിയുടെ ഭാഷ തിരിച്ചറിഞ്ഞും. ഇനി സുഗന്ധി 10 ലക്ഷംരൂപ കൊടുത്ത് പ്രശ്‌നം പരിഹരിക്കണമെന്നതാണ് ഏകമാര്‍ഗം. ഇല്ലാത്തപക്ഷം സുഗന്ധിയുടെ ജോലിക്കും, അഭിമാനത്തിനും ക്ഷതം സംഭവിക്കുമെന്നുറപ്പാണ്.

  • വസന്ത സ്പീക്കര്‍ക്കു നല്‍കിയ പരാതിയുടെ പകര്‍പ്പ് ഇവിടെ ചേര്‍ക്കുന്നു.

കേരള നിയമസഭാ സ്പീക്കര്‍
ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമക്ഷം

ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍,

എന്റെ പേര് വസന്ത (69). വളരെ വേദനയോടെയും നിസ്സഹായതയുടെ അങ്ങേയറ്റത്തും നിന്നുകൊണ്ടാണ് ഇതെഴുതുന്നത്. സമക്ഷം നീതിപൂര്‍വ്വം ഇടപെട്ട് എന്നെ സഹായിക്കാന്‍ കരുണ കാണിക്കണം. നിയമനിര്‍മ്മാണ സഭയുടെ നാഥനെന്ന നിലയിലും നേരായ മാര്‍ഗത്തില്‍ കറകളഞ്ഞ രാഷ്ട്രീയ സംശുദ്ധിയിലും ജീവിതം നയിക്കുന്ന വ്യക്തികൂടി ആയതു കൊണ്ടാണ് എന്റെ പരാതി ഇവിടെ പരിഹരിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നത്. സമക്ഷം വിവരങ്ങള്‍ വായിച്ചു ബോധ്യപ്പെടുമ്പോള്‍ മാനുഷികവും നീതിപൂര്‍വ്വവുമായ തീര്‍പ്പുണ്ടാക്കി തരാന്‍ വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. അങ്ങ് നാഥനായിരിക്കുന്ന നിയമസഭയിലെ ജീവനക്കാരിയും എന്റെ സഹോദരിയുടെ മകളുമായ സുഗന്ധിക്കെതിരേയാണ് പരാതി. (പരാതിക്കാധാരമായ എല്ലാ പകര്‍പ്പുകളും ഇതോടൊപ്പം ഉല്‍ക്കൊള്ളിച്ചിട്ടുണ്ട്)

സര്‍, ഞാന്‍ തിരുവനന്തപുരം പേയാട് സ്വദേശിനിയാണ്, അവിവാഹിതയും. സര്‍, എന്റെ പേരില്‍ പേയാട് ഉണ്ടായിരുന്ന (വിവരങ്ങള്‍ക്കായി പ്രമാണത്തിന്റെ കോപ്പിയും മറ്റു തെളിവുകളും അടക്കം ചെയ്യുന്നു) അഞ്ചുസെന്റ് വസ്തു എഴുത്തും വായനയും അറിയാത്ത എന്നെ കബളിപ്പിച്ച് സ്വന്തമാക്കിയ എന്റെ സഹോദരീ മകള്‍ സുഗന്ധിയും, ഭര്‍ത്താവ് ബിജുമോനും ചേര്‍ന്ന് 500 രൂപയ്ക്ക് വിലയാധാരം ചെയ്യിച്ച് കൈക്കലാക്കി. ഇരുവരും സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇരിക്കുന്നവരാണ്. ഇവരുടെ സര്‍ക്കാര്‍ സ്വാധീനം ഉപയോഗിച്ചാണ് വസ്തു എഴുതിച്ചതും, അതിനു ശേഷമുണ്ടായ സംഭവങ്ങളിലെല്ലാം ഉപയോഗിച്ചതും. നിയമപരമായ നടപടികളെല്ലാം കൃത്യമാക്കി കബളിപ്പിച്ച് വസ്തു തട്ടിയെടുക്കാന്‍ ഇവര്‍ക്കു കഴിഞ്ഞതു തന്നെ നിയമ നിര്‍മ്മാണസഭയെ കളിയാക്കുന്നതിനു സമമാണ്. നിയമനിര്‍മ്മാണ സഭയില്‍ ജോലി ചെയ്യുമ്പോള്‍ത്തന്നെ സമൂഹത്തില്‍ നിയമപരമായി കബളിപ്പിക്കല്‍ നടത്താന്‍ അനിതരസാധാരണമായ കഴിവുതന്നെ ഉണ്ടാകണം.

മറ്റൊരു കാര്യം, ഇത് നിയമസഭയുമായോ, നിയമസഭയിലെ ജോലിയുമായോ യാതൊരു ബന്ധവുമില്ലത്ത വിഷയമാണല്ലോ. സാധാരണ കുടുംബ പ്രശ്‌നമായതിനാല്‍ അതില്‍ ഇടപെടാന്‍ നിയമസഭയ്ക്കാകില്ല എന്ന ഒഴുക്കന്‍ ന്യായം പറഞ്ഞൊഴിയാനാകും. പക്ഷെ, സര്‍, ഞാന്‍ ആവശ്യപ്പെടുന്നത്, നിയമപരമായ ന്യായമാണ്. അതും ജനപ്രതിനിധിയും നിയമനിര്‍മ്മാണ സഭുടെ നാഥനോടുമാണ് എന്ന പൂര്‍ണ്ണ ബോധ്യമുണ്ട്. തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കാന്‍ അങ്ങേയ്ക്കു കഴിയില്ല എന്ന ഉത്തമ വിശ്വാസവുമുണ്ട്. അങ്ങയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സുഗന്ധിയാണ് എന്റെ കിടപ്പാടം ഇല്ലാതാക്കിയത്. അതും കബളിപ്പിച്ച്. തട്ടിയെടുത്ത എന്റെ കിടപ്പാടം നഷ്ടപ്പെട്ടതോടെ ഞാന്‍ അനാഥയും തെരുവിലുമായി സര്‍. തിരുമല ചന്തയില്‍ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ പച്ചക്കറി, ചില്ലറ വില്‍പ്പന നടത്തിയാണ് ഇപ്പോള്‍ ജീവിതം തള്ളി നീക്കുന്നത്.

രാത്രിയില്‍ കിടക്കുന്നത്, പരിചയക്കാരുടെ വീടിന്റെ വടക്കേപ്പുറത്തും, തിണ്ണയിലുമൊക്കെയാണ്. ഇതാണ് എന്റെ ഇപ്പോഴത്തെ ജീവിതം. സര്‍, നിയമത്തിന്റെ മുമ്പില്‍ സുഗന്ധിയും ബിജുമോനും എന്റെ കൈയ്യില്‍ നിന്നും എഴുതി വാങ്ങിയതും, സ്ഥലത്തിനു വിലയാധാരം നല്‍കിയ 500 രൂപയും ശരിയാണെന്ന് സമര്‍ഥിച്ചു കൊണ്ടേയിരിക്കുന്നു. ഞാന്‍ തെരുവില്‍ നില്‍ക്കുകയാണ് സര്‍. കയറിക്കിടക്കാന്‍ ഒരിടമില്ലാതെ ശൂന്യതയില്‍ ജീവിക്കുകയാണ്. എന്റെ അഞ്ചു സെന്റ് വസ്തുവിന് വെറും 500 രൂപയേ വില കിട്ടുകയുള്ളോ സര്‍. അതുതന്നെ എന്നെ കബളിപ്പിച്ചതാണെന്ന് ബോധ്യമാകില്ലേ. പേയാട് എന്ന സ്ഥലത്ത്, ഒരുസെന്റ് ഭൂമിക്ക് കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ന്യായമായും ലഭിക്കേണ്ട വില അന്വേഷിച്ചാല്‍ അറിയാനാകും. ഒരുസെന്റ് ഭൂമി പോലും 500 രൂപയ്ക്ക് കിട്ടാത്തപ്പോഴാണ് സെന്റിന് 100 രൂപവെച്ച് അഞ്ചുസെന്റ് ഭൂമി 500 രൂപയ്ക്ക് വിലയാധാരം എഴുതിവാങ്ങി എന്നെ കബളിപ്പിച്ച് സ്വന്തമാക്കിയത്.

സര്‍, 1990നു ശേഷം കേരളത്തില്‍ എവിടെയെങ്കിലും ഒരു സെന്റ് വസ്തു വെറും 100 രൂപയ്ക്ക് കിട്ടുമോ. ഏതൊരാള്‍ക്കും പ്രഥമദൃഷ്ട്യാ ബോധ്യമാകുന്ന കാര്യമാണിത്. എന്നെ കബളിപ്പിച്ചവര്‍ നിയമപരമായി എല്ലാം ശരിയാക്കി നല്ലവരായി. കബളിപ്പിക്കപ്പെട്ട ഞാന്‍ ഇപ്പോഴും തെരുവില്‍ നില്‍ക്കുന്നു. നീതിയും ന്യായവും എവിടെയാണ് സര്‍ നില്‍ക്കുന്നത്. സര്‍, എന്റെ സ്ഥലം ലോണെടുത്തു വീടുവെയ്ക്കാനായിരുന്നു സുഗന്ധിയും ഭര്‍ത്താവും ചോദിച്ചത്. അവര്‍ക്ക് വീടുവെയ്ക്കാന്‍ സ്ഥലം കൊടുത്തത് മംാനുഷികത കൊണ്ടാണ്. അപ്പോള്‍ എനിക്ക് നഷ്ടമായത് കിടപ്പാടമാണ്. സുഗന്ധിയും ബിജുമോനും ലോണടയ്ക്കാതെ വന്നപ്പോള്‍ വീട്, ബാങ്ക് ജപ്തി ചെയ്തു. സുഗന്ധിയും ബിജുമോനും നിയമസഭയിലും കൃഷിവകുപ്പിലും കുറഞ്ഞപക്ഷം 50,000 രൂപയ്ക്കു മുകളില്‍ ശമ്പളം വാങ്ങുന്നവരാണ്. അവരാണ് ലോണടവില്‍ വീഴ്ചവരുത്തി ജപ്തിക്കു വഴിവെച്ചത്.

സ്ഥലവും വീടും ജപ്തി ചെയ്തപ്പോള്‍ കിട്ടിയ ബാക്കി പണവും സുഗന്ധിയും ബിജുമോനും എടുത്തു. അപ്പോഴും എന്റെ സ്ഥലത്തിന്റെ ന്യായമായ വില നല്‍കാന്‍ അവര്‍ തയ്യാറായില്ല എന്നിടത്താണ് കബളിപ്പിക്കലിന്റെ പൂര്‍ണ്ണത. സ്ഥലവും വീടും പോയതോടെ പെരുവഴിയിലായ എന്നെ സഹായിക്കാന്‍ ആരുമില്ലാതായി. അനാഥാലയത്തിലോ, സര്‍ക്കാര്‍ ഓള്‍ഡേജ് ഹോമിലോ ആക്കാമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞെങ്കിലും, തന്റെ വസ്തുവിന് കിട്ടേണ്ട ന്യായമായ വില കിട്ടാനുള്ള വഴിയാണ് സര്‍ ഞാന്‍ തേടിയത്. എന്റെപേരില്‍ ഒരുതരി മണ്ണ് വേറെയില്ല. എന്നെ സഹായിക്കാന്‍ വേറെ ആരുമില്ല. വീടില്ല, ജോലിയില്ല.
എന്നാല്‍, സുഗന്ധിയുടെ പേരിലും ബിജുമോന്റെ പേരില്‍ നിലവും വസ്തുക്കളും വീടുമുണ്ട്. എന്റെ വസ്തു വീടുവെയ്ക്കാന്‍ എഴുതി വാങ്ങുമ്പോള്‍ തന്നെ നോക്കിക്കൊള്ളാമെന്നുമൊക്കെ പറഞ്ഞാണ് പ്രമാണം ചെയ്തത്.

പക്ഷെ, പ്രമാണത്തില്‍ എന്റെ അവകാശാധികാരത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുമുണ്ടായിരുന്നു. എന്നാല്‍, ആ അവകാശാധികാരത്തെ ഇല്ലായ്മ ചെയ്യാനായിപിന്നീട് 50 രൂപ പത്രത്തില്‍ 500 രൂപയുടെ വിലയാധാരമായി വസ്തു എഴുതിക്കുകയായിരുന്നു. ഒപ്പം ലോണെടുക്കാന്‍ ഒഴിവുകുറിയും എഴുതി വാങ്ങി. അതോടെ എന്റെ വസ്തുവിന്‍മേല്‍ നിയമപരമായി സുഗന്ധിയും ബിജുമോനും അധികാരം സ്ഥാപിക്കുകയായിരുന്നു. അതുകൊണ്ടു കൂടിയാണ് ലോണെടുത്തിട്ട്, ബോധപൂര്‍വ്വം അടയ്ക്കാതെ സ്ഥലവും വീടും ജപ്തിക്കു വിട്ടതും. ബാങ്ക് ജപ്തി ചെയ്താല്‍ എനിക്ക് എന്തു ചെയ്യാനാകും. വസ്തുവും, കയറി കിടക്കാടവും പോയത് എനിക്കായിരുന്നു. പക്ഷെ, ജപ്തിചെയ്ത ബാങ്ക്, പണം വസൂലാക്കിയ ശേഷം ബാക്കിവന്ന തുക സുഗന്ധിക്കു നല്‍കുകയാണ് ചെയ്തത്. സര്‍, അങ്ങ് നാഥനായിരിക്കുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സുഗന്ധി ചെയ്തത് ശറിയാണെന്നു അങ്ങേയ്ക്ക് തോന്നുന്നുണ്ടോ.

സര്‍, എന്റെ വസ്തുവിന് കിട്ടേണ്ടിയിരുന്ന ന്യായമായ വിലയാണ് ഞാന്‍ ചോദിക്കുന്നത്. അത് തരാന്‍ അവര്‍ക്കു ശേഷിയുമുണ്ട്. എന്നാല്‍, തരില്ല എന്ന് വാശി പിടിക്കുകയാണ് അവര്‍ ചെയ്യുന്നത്. സര്‍, അതിനു ശേഷം ഞാന്‍ നിയമപരമായി പോരാടിയെങ്കിലും ഫലമണ്ടായില്ല. കൈയ്യില്‍ പണവും, പിടിപാടും, സര്‍ക്കാര്‍ സംരക്ഷണയുമുള്ളവരുടെ മുമ്പില്‍, ചന്തയില്‍ പത്തു രൂപയ്ക്ക് പച്ചക്കറി വിറ്റു ജീവിക്കുന്ന എനിക്ക് എങ്ങനെ പൊരുതാനാകും. ഭീമമായ വക്കീല്‍ ഫീസ് കൊടുക്കാന്‍ കഴിയാത്ത സ്ഥിതി എനിക്കില്ല. മാത്രമല്ല, എന്റെ വിക്കീലും അവര്‍ക്കൊപ്പം ചേര്‍ന്നു. ഇതോടെ ഞാന്‍ വീണുപോയി. എല്ലാ ശരികളും എന്റെ ഭാഗത്തായിരുന്നിട്ടും അവര്‍ക്ക് നീതിയും ന്യായവും കിട്ടിയെന്ന് അഹങ്കരിച്ചു. വസ്തു നഷ്ടപ്പെട്ടതും, തെരുവിലായതും, ചന്തയില്‍ പച്ചക്കറി വില്‍ക്കുന്നതും, രാഷ്ട്രീയ സ്വാധീനമില്ലാത്തതും, സര്‍ക്കാര്‍ പിന്തുണ ഇല്ലാത്തതും, പോലീസ്‌റ്റേഷനില്‍ പോലും നീതി കിട്ടാത്തതുമായ ആളായി ഞാന്‍ മാറി. പക്ഷെ, അവര്‍ക്ക് എല്ലായിടത്തും സ്വീകരണവും കസേരയും ബഹുമാനവും കിട്ടി.

ഇതാണ് സര്‍, നടപ്പാക്കപ്പെടുന്ന അനീതിയും മനുഷ്യത്വരഹിതവും അന്യായവും. പാവപ്പെട്ടവന്റെ വേദനയെയും സത്യസന്ധതയെയും ശരിയെയും പൊരിവെയിലില്‍ വിയര്‍പ്പിച്ച് നിര്‍ത്തും. കയറിയിറങ്ങാന്‍ ഇനി ഒരിടമില്ല. അവിടെയെല്ലാം അനീതിയോട് ചേര്‍ന്നു നിന്ന് എന്നോട് പറയും, നിയമപരമായി അവര്‍ പറയുന്നതാണ് ശരിയെന്ന്. അതാണോ സര്‍ ശരി. ശപിക്കപ്പെട്ട ജന്‍മംപോലെ നീതികിട്ടാതെ അലയുകയാണ് സര്‍ ഞാന്‍. അന്യന്റെ വീട്ടില്‍ അഭയം തേടുന്നവര്‍ക്കല്ലേ, അതിന്റെ വേദനയും വിഷമവും അറിയൂ. ഒരുനേരത്തെ ആഹാരം കഴിക്കാന്‍ പോലും പറ്റാത്ത ഗതികേടിലായിട്ടുണ്ട്.

സര്‍, കബളിപ്പിച്ചവര്‍ക്കു വേണ്ടി പണിയെടുത്തവരെല്ലാം ചേര്‍ന്നിട്ടും, ഒടുവില്‍ ഒരാശ്വാസം കിട്ടിയത്, രക്ഷകര്‍ത്താക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള നിയമം 2007 പ്രകാരമുള്ള നെടുമങ്ങാട് പ്രിസൈഡിംഗ് ഓഫീസര്‍(മെയിന്റനന്‍സ് ട്രൈബ്യൂണല്‍) ഇറക്കിയ ഉത്തരവിലൂടെയാണ്. ഉത്തരവ് പ്രകാരം ഞാന്‍ സംരക്ഷണത്തിന് അര്‍ഹയാണെന്ന് കാണുന്നു എന്നാണ്. എതിര്‍ക്ഷികള്‍(സുഗന്ധിയും ബിജുമോനും) സംരക്ഷണം നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് ഉത്തരവ് ഇട്ടത്. ഈ ഉത്തരവ് ശരിയാംവണ്ണം പാലിക്കപ്പെടുന്നതിനും തുടര്‍ന്നുള്ള പരാതി പരിഹാരത്തിനും വിളപ്പില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ ചുമതലപ്പെടുത്തിയും ഉത്തരവുണ്ട്. ഇതേ നിയമ പ്രകാരം ജില്ലാ കളക്ടറുടെ അപ്പലേറ്റ് ട്രൈബ്യൂണലും സമാന രീതിയില്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് 9-01-2025ലാണ്. ആ ഉത്തരവില്‍ പറയുന്നത്, ഞാന്‍ സംരക്ഷണത്തിന് അര്‍ഹതയുള്ളവരാണെന്നും, എനിക്ക് ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, ആരോഗ്യ സംരക്ഷണം എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കണമെന്നാണ്. ഇത് നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ മെയിന്റനന്‍സ് ട്രൈബ്യൂണല്‍ പ്രിസൈഡിംഗ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

സര്‍, പക്ഷെ, ഈ ഉത്തരവുകളും നടപ്പാക്കാന്‍ സുഗന്ധിയോ, ബിജുമോനോ ഇതുവരെ തയ്യാറായിട്ടില്ലെന്നു മാത്രമല്ല, തനിക്കെതിരേ ഗൂഢാലോചന നടത്തുകയുമാണ് ചെയ്തത്. തന്നെ ഇല്ലാതാക്കുമെന്നും, ഏതെങ്കിലും ഓടയില്‍ ചത്തു കിടക്കുന്നതു കാണുമെന്നുമൊക്കെയാണ് പറയുന്നത്. വധിഭീഷണിയുടെ സ്വരം അവരുടെ ഭാഷയിലുണ്ട്്. പഠിച്ചവരായതു കൊണ്ട്, അച്ചടി ഭാഷയില്‍ വടിവൊത്ത വാക്കുകള്‍ അടുക്കി വെച്ചാണ് പറയുന്നതെന്നു മാത്രം. അതിന്റെ വ്യംഗ്യാര്‍ത്ഥം കൊല്ലുമെന്ിനു തന്നെയാണ് സര്‍. സര്‍, അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നതു പോലെ എനിക്ക് ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും, ആരോഗ്യ സംരക്ഷവും നല്‍കാന്‍ കഴിവില്ലാത്തവരല്ല, സര്‍ക്കാര്‍ ജീവനക്കാരായ സുഗന്ധിയും ഭര്‍ത്താവും. എന്നാല്‍, ഒരിക്കല്‍ അവരാല്‍ കബളിപ്പിക്കപ്പെട്ട എനിക്ക് ഇവരില്‍ പൂര്‍ണ്ണമായും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

എന്റെ ജീവന് വരെ ഭീഷണി ഉയര്‍ത്തിയവരാണ് ഇവര്‍. ഇവരുടെ വീട്ടിലോ, ഇവര്‍ എടുത്തു തരുന്ന വാടക വീട്ടിലോ, ഇവരുടെ ഭക്ഷണമോ കഴിക്കുന്നതിന് എനിക്ക് ഭയമുണ്ട്. ഒരുപക്ഷെ, ഞാന്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയാണെങ്കില്‍ ആ മരണത്തിന് ഉത്തരവാദി സുഗന്ധിയും ഭര്‍ത്താവും മാത്രമായിരിക്കും. കാരണം, എന്റെ കിടപ്പാടം പോയതിനു ശേഷം പെരുവഴിയില്‍ നിന്ന എന്നെ സംരക്ഷിക്കാന്‍ ഇക്കാലമത്രയും തയ്യാറാവാത്ത ഇവരെ എങ്ങനെ വിശ്വാസത്തിലെടുക്കും. എന്നെ കൊല്ലാനും ഇവര്‍ മടിക്കില്ല. ഈ പേടി എനിക്കെപ്പോഴുമുണ്ട്. മനുഷ്യത്വം ഇല്ലാത്ത സര്‍ക്കാര്‍ ജീവനക്കാരാണ് സുഗന്ധിയും ബിജുമോനും. ഇവരില്‍ നിന്നും നീതിയോ, ന്യായമോ കിട്ടില്ലെന്നുറപ്പാണ് സര്‍.

എഴുത്തും വായനയുമറിയാത്ത എന്നെ കബളിപ്പിച്ച് കൈക്കലാക്കി എന്റെ വസ്തുവിന്റെ യഥാര്‍ത്ഥ വില നല്‍കാന്‍ ഇവര്‍ തയ്യാറായാല്‍ പിന്നെ ഒരു പ്രശ്‌നവുമുണ്ടാകില്ല. എന്നാല്‍, അത് തരാന്‍ സുഗന്ധി തയ്യാറേയല്ല. അല്ലെങ്കില്‍, ട്രൈബ്യൂണലിന്റെ ഉത്തരവു പ്രകാരം, പാര്‍പ്പിടവും, വസ്ത്രവും, ഭക്ഷണവും ആരോഗ്യ സംരക്ഷണം എന്നിവയ്ക്കുള്ള പണം മാസം തോറും അക്കൗണ്ടില്‍ ഇടണം. ഇപ്പോഴത്തെ നിലയില്‍ സുഗന്ധിയ്യും ഭര്‍ത്താവിനും ഇതെല്ലാം ചെയ്യാന്‍ കഴിയുന്ന സാമ്പത്തിക സ്ഥിതിയുണ്ട്. എനിക്ക് മാസം 45,000 രൂപ വെച്ച് നല്‍കാന്‍ സുഗന്ധി തയ്യാറാകണം.

ഭക്ഷണം : 10,000
വാടക വീട് : 15,000
വസ്ത്രം : 5,000
ആരോഗ്യ സംരക്ഷണം : 15,000

സര്‍, അവര്‍ എന്നോട് ചെയ്ത ക്രൂരതയ്ക്കും തട്ടിപ്പിനും ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ എനിക്ക് ജീവിക്കാനാവില്ല. സാധനങ്ങളുടെ വിലയും, വാടകയ്ക്ക് ഒരു വീട് കിട്ടുന്നിതനും, മരുന്നുകള്‍ക്കുമെല്ലാം നല്ല തുക മുടക്കേണ്ടി വരും. ഇതില്‍ കുറച്ച് ചിന്തിക്കാന്‍ പോലുമാവില്ല. ഈ തുക നല്‍കാന്‍ സുഗന്ധിക്കും ബിജുമോനും നിസ്സാരമായി സാധിക്കുകയും ചെയ്യും. ഇഴര്‍ വാടക കൊടുക്കാമെന്നും, ഇവര്‍ ഭക്ഷണത്തിന് പണം കൊടുക്കാമെന്നും പറയുന്നത് രക്ഷപ്പെടാന്‍ വേണ്ടി മാത്രമാണ്. പോലീസ് സ്‌റ്റേഷനില്‍ ഞാന്‍ പരാതിയ കൊടുത്തപ്പോഴാണ് ഇവര്‍ അടവുമായെത്തിയത്. എന്നാല്‍, നിയമസഭയില്‍, ഒരു പാവം വൃദ്ധയെ ചതിച്ച പരാതി എത്തിയാല്‍, എങ്ങനെയാണ് അതിനെ സമീപിക്കുന്നത് എന്നുകൂടി അറിയേണ്ടതുണ്ട്. സ്പീക്കറുടെ മുമ്പില്‍ നീതിതേടിയെത്തിയ വൃദ്ധയോട് സ്പീക്കര്‍ നീതി പൂര്‍വ്വമായ നടപടി എടുക്കുമെന്ന പ്രതീക്ഷയാണുള്ളത്.

സര്‍, ഇതിനു പോലും അവര്‍ തയ്യാറാകുന്നില്ലെങ്കില്‍, കബളിപ്പിച്ചെടുത്ത വസ്തുവിന്റെ വില, ന്യായമായി നല്‍കാന്‍ തയ്യാറാകണമെന്നാണ് എന്റെ ആവശ്യം. വെറും 500 രൂപയ്ക്ക് സര്‍ക്കാര്‍ ജോലിയുള്ള ദമ്പദികള്‍ വസ്തു വാങ്ങിയെന്നു കേട്ടാല്‍ ആരായാലും ആദ്യം ചിന്തിക്കുക, വസ്തു കൊടുത്തയാള്‍ക്ക് വട്ടാണെന്നായിരിക്കും. അല്ലെങ്കില്‍ ചിന്തിക്കുന്നത്, വാങ്ങിയവര്‍ മറ്റേയാളെ പറ്റിച്ചു എന്നല്ലേ. ഇതില്‍ നടന്നിരിക്കുന്നത്, എഴുത്തും വായനയും അറിയാത്ത എന്നെ അവര്‍ ബുദ്ധിപൂര്‍വ്വം പറ്റിച്ചതാണ്. അതുമല്ലെങ്കില്‍, സര്‍ക്കാരിന് ഒരു വസ്തു വില്‍പ്പനയിലൂടെ കിട്ടേണ്ട നികുതി വെട്ടിപ്പാണ് നടത്തിയതെന്ന് മനസ്സിലാക്കേണ്ടി വരും. അതിന് വസ്തു പ്രമാണം പതിച്ച രജിസ്ട്രാര്‍ ഓഫീസറും പങ്കുചേര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാക്കേണ്ടി വരും. വസ്തുവിന്റെ യഥാര്‍ഥ വില മറച്ചുവെച്ച് വെറും 500 രൂപ എഴുതിച്ചേര്‍ത്ത് നികുതി വെട്ടിപ്പ് നടത്തിയെങ്കില്‍ അത് നിയമപരമായി ക്രിമിനല്‍ കുറ്റം കൂടിയാണ്. പ്രത്യേകിച്ച് സര്‍ക്കാര്‍ ജീവനക്കാരി ചെയ്താല്‍, അതും നിയമനിര്‍മ്മാണ സഭയില്‍ ജോലി ചെയ്യുന്ന വ്യക്തി കൂടിയാണെങ്കില്‍.

ഇതാണോ സര്‍ ന്യായം. ഇതാണോ സര്‍ നീതി. പാവപ്പെട്ടവര്‍ക്ക് എവിടെ നിന്നാണ് നീതി ലഭിക്കുക. അക്ഷരാഭ്യാസമില്ലാത്ത, തെരുവില്‍ നില്‍ക്കുന്ന, കുടുംബമില്ലാത്ത, ചന്തയില്‍ കരിങ്കല്ലില്‍ ഇരുന്ന് മണ്ണെണ്ണ വിളക്കില്‍ പച്ചക്കറി വിറ്റു ജീവിക്കുന്ന പാവപ്പെട്ട എനിക്ക് ആരാണ് സര്‍ മാനുഷിക പരിഗണ നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാരായ, ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന, ജീവിതം ആസ്വദിക്കുന്ന, സ്വന്തമായി വീടുള്ള, കുടുംബമുള്ളവരാണ് സര്‍ അവര്‍. അവര്‍ ചെയ്ത തെറ്റ് എന്താണെന്നു പോലും ആരും ചോദിക്കാതെ പോകുന്നതെന്താണ്. അവര്‍ കാണിച്ച നീതികേടിനെ ആരും ചോദിക്കാതെ പോകുന്നു. എല്ലാം നിയമത്തിന്റെ വഴിയേ അവര്‍ ന്യായം പറഞ്ഞ് എന്നെ പെരുവഴിയില്‍ മഴ നനയിക്കുകയാണ് സര്‍. എന്നെ രക്ഷിക്കണം. എനിക്ക് മറ്റുള്ളവരെപ്പോലെ തന്നെ ജീവിക്കാനുള്ള അവകാശമുണ്ട്. എന്റെ വസ്തുവിന്റെ വില അവര്‍ തരികയാണ് വേണ്ടത്. ജീവിതത്തിന്റെ ഈ അവസാന നാളുകളിലെങ്കിലും സമാധാനമായി ജീവിച്ചു മരിക്കണം. അതിനു മുമ്പാണ് എന്റെ മരണമെങ്കില്‍, അതിനുത്തരവാദികള്‍ സുഗന്ധിയും ബുജുമോനുമാണെന്ന് ഇതിലൂടെ ഞാന്‍ അങ്ങയെ അറിയിക്കുന്നു. നീതി കിട്ടുമെന്ന പ്രതീക്ഷ നഷ്ടപ്പെടുത്തിക്കളഞ്ഞ എന്റെ ചൂറ്റിനുമുള്ളവരോട് പൊറുക്കാനാവില്ല. എനിക്ക് നീതി കിട്ടുമോ മരിക്കുന്നതിനു തൊട്ടു മുമ്പെങ്കിലും. അങ്ങേയ്ക്ക് എന്നെ സഹായിക്കാനാവുമെന്ന് വിശ്വസിക്കുന്നു. ആ വിശ്വാസം നഷ്ടപ്പെടുന്നതു വരെയും വിശ്വസിക്കുന്നു.

വിശ്വസ്തതയോടെ

വസന്ത

  • 2026-ലെ കേരളം മുതിര്‍ന്ന പൗരന്മാരുടെ (പരിചരണവും അവകാശസംരക്ഷണവും) ബില്‍

ബില്ലിലെ പ്രധാന സവിശേഷതകൾ

അടിസ്ഥാന അവകാശങ്ങൾ: വയോജനങ്ങൾക്കായി ഏഴ് പ്രധാന അവകാശങ്ങൾ ഈ ബിൽ ഉറപ്പുനൽകുന്നു. അന്തസ്സോടെയുള്ള ജീവിതം, സ്ത്രീകൾക്ക് മുൻഗണനാപരമായ സംരക്ഷണം, താങ്ങാനാവുന്ന ഹോം കെയർ, ഡിജിറ്റൽ ഉൾപ്പെടുത്തൽ, സൗജന്യ നിയമസഹായം, സുരക്ഷിതമായ പൊതുസ്ഥലങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ: മുതിർന്ന പൗരന്മാരെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുക, ഉപേക്ഷിക്കുക, അല്ലെങ്കിൽ അവരുടെ സ്വത്തുക്കൾ നിയമവിരുദ്ധമായി കൈവശപ്പെടുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 3 വർഷം വരെ തടവും പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു.

വയോജന പരിചരണ കേന്ദ്രങ്ങളുടെ നിയന്ത്രണം: വയോജന സദനങ്ങൾ (ഓൾഡ് ഏജ് ഹോംസ്), ഡേ-കെയർ സെന്ററുകൾ, ഹോം-കെയർ ഏജൻസികൾ, നഴ്സിംഗ് സേവനങ്ങൾ, കെയർഗീവർ പരിശീലന കേന്ദ്രങ്ങൾ എന്നിവ നിർബന്ധിതമായി രജിസ്റ്റർ ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യും. കെയർഗീവർ സർട്ടിഫിക്കേഷൻ: പരിചരണം നൽകുന്നവർക്ക് പരിശീലനവും സർട്ടിഫിക്കേഷനും പോലീസ് വെരിഫിക്കേഷനും ഏർപ്പെടുത്തും. അടുത്ത അക്കാദമിക് വർഷം മുതൽ കെയർഗീവേഴ്സ് കോഴ്സുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നു.

സംരക്ഷണ സംവിധാനങ്ങൾ: സംസ്ഥാന തലത്തിൽ ‘സ്റ്റേറ്റ് സീനിയർ സിറ്റിസൺസ് പ്രൊട്ടക്ഷൻ യൂണിറ്റും’, ജില്ലാതലത്തിൽ പ്രത്യേക ഫോറങ്ങളും യൂണിറ്റുകളും രൂപീകരിക്കും. സംശയകരമായ പീഡനങ്ങൾ 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. സബ്ജക്ട് കമ്മിറ്റി പരിശോധന: വിശദമായ പരിശോധനയ്ക്കായി ഈ ബിൽ നിയമസഭയുടെ ഫിനാൻസ് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

ReadAlso:

‘സഹകരണ’ ബാങ്കിന്റെ സഹകരിക്കാത്ത കൊള്ള തുടരുന്നു ?: പേരൂര്‍ സഹകരണ ബാങ്കിന്റെ ലോക്കറിലെ സ്വര്‍ണ്ണക്കൊള്ള പുറത്ത്; ധന്യയുടെ സ്വര്‍ണ്ണം കട്ടതാര് ?

അടിച്ചു മാറ്റിയ കഥയോ ?: ഉണ്ണി ആറിന്‌റെ ‘ ശാര്‍ദ്ദൂല നിഗ്രഹം’, ബി.എന്‍.റോയിയുടെ ‘ഒറ്റയ്‌ക്കൊരു രാത്രിയോ’ ?; പ്രതികരിക്കൂ സാംസ്‌കാരിക-സാഹിത്യകാരേ ?

K-റെയില്‍ വന്നില്ല കേട്ടോ ?: അതിന്റെ പേരിലുണ്ടായ നഷ്ടം 73.49 കോടി; കൂറ്റനാടുകാര്‍ക്ക് അപ്പം വില്‍ക്കാന്‍ കഴിയുമോ CPIM ?

മലയാളിയുടെ ലൈംഗിക ദാരിദ്ര്യം തീര്‍ക്കാന്‍ ആപ്പുകളുടെ പ്രവാഹം: ഈസ്, ഫ്രണ്ട്, ഫ്രണ്ട്‌സ് ടു ടോക്ക്, കൂട്ടുകാരി ആപ്പുകളെല്ലാം ആപ്പ് വെച്ച് മുന്നേറുന്നു ?; പറ്റിക്കപ്പെട്ടവരും പാപ്പരായവരും നിരവധി പേര്‍

‘സ്പാ’യില്‍ നീരാടുന്ന ‘തൂഫാന്‍’ പോരാളികളും പൊയ്മുഖങ്ങളും: കൂട്ടിക്കൊടുപ്പിന്റെ നെടുമ്പാശ്ശേരി കഥകള്‍; രാഷ്ട്രീയ പോലീസ് ബന്ധങ്ങള്‍ ?

Tags: ANWESHANAM NEWSSPEAKERTHIRUVACHOOR RADHAKRISHNANPEYADVASANTHASUGANDHISPEAKER THIRUVACHOOR RADHAKRISHNAN

Latest News

‘ഇന്ത്യ-പോളണ്ട് സഹകരണം കൂടുതൽ മേഖലകളിലേക്ക് എത്തും’; മോദി ലോകത്തിനാകെ പ്രത്യാശയുടെ പ്രതീകമെന്ന് പോളിഷ് പ്രധാനമന്ത്രി

വസന്തയ്ക്ക് നീതിയുടെ വെളിച്ചമായി സ്പീക്കര്‍: വസ്തു തട്ടിപ്പില്‍ നിയമസഭാ ഉദ്യോഗസ്ഥ 10 ലക്ഷംരൂപ നഷ്ട പരിഹാരമായി നല്‍കണം; ഒരാഴ്ചക്കുള്ളില്‍ പ്രശ്‌നം തീര്‍ക്കാനും നിര്‍ദ്ദേശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറി

മാസപ്പടി കേസ്: നാളെ ഹാജരാകില്ല, EDയ്ക്ക് മറുപടി നൽകി പിണറായി വിജയൻ | pinarayi vijayan will not appear on ed tomorrow

സിപിഐഎമ്മിൽ നിന്നും അകലുന്നതായി സൂചന നൽകി പി.പി. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies