പെണ്ണൊരു ഭോഗവസ്തു മാത്രമാണെന്ന് കണുന്നവരും, പെണ്ണിന്റെ മാംസം വല്പ്പനയ്ക്കു വേണ്ടി മാത്രമായി ഉപയോഗിക്കുന്നവരും വാഴുന്ന ഇടമുണ്ടോ. അങ്ങനെയൊരിടം ഉണ്ടാക്കിയെടുക്കാന് രാപ്പകല് അധ്വാനിക്കുന്നവരുണ്ട്. മയക്കുമരുന്നും മദ്യവും മദിരാക്ഷികളെയും കൊണ്ട് കോടികള് ഉണ്ടാക്കുന്നവര്. അവര്ക്ക് സംരക്ഷണം ഒരുക്കുന്ന കാക്കിയിട്ട നിയമവിരുദ്ധര്. ഒത്താശ ചെയ്യാന് ഖദറും കാവിയും കൊടിയുടെ മറയും വെച്ച് കാത്തിരിക്കുന്ന പകല് മാന്യന്മാര്. കൈയ്യും മെയ്യും കൊണ്ട് പ്രതിരോധം തീര്ക്കാന് ഗൂണ്ടാസംഘങ്ങള്. വലവിരിച്ച് പെണ്കുട്ടികളെ അകത്താക്കാന് കാത്തിരിക്കുന്ന പ്രണയം നടിച്ച് കാമുക റോള് അഭിനയിക്കുന്ന ചെറുപ്പക്കാര്.
അങ്ങനെ ഒരു വലിയ സെക്സ് മാഫിയയുടെ കണ്ണികളാകുന്നവരാണ് ഇപ്പോള് കൊച്ചിയെ റെഡ്സ്ട്രീറ്റ് ലേബലിലേക്ക് എത്തിക്കാന് ശ്രമിക്കുന്നത്. നല്ലവനല്ലെന്ന് പറയുമ്പോഴും ഗുണ്ടായിസം കൈ മുതലാക്കി മരട് അനീഷ് ഒടുവില് പിടിക്കപ്പെടുന്നത്, നെടുമ്പാശ്ശേരിയിലെ ഒരു സ്പായില് ആക്രമണം നടത്തിയെന്ന പേരിലാണ്. ആക്രമണം നടത്തിയോ, പണപ്പിരിവ് നടത്തിയോ എന്നൊക്കെ പോലീസിനും സ്പാ നടത്തിപ്പുകാര്ക്കും മാത്രമറിയാവുന്ന കാര്യമാണ്. മരട് അനീഷ്കുറ്റം സമ്മതിച്ചാലും ഇല്ലെങ്കിലും പിടിക്കപ്പെടുമെന്നതില് തര്ക്കവുമില്ല. കാരണം, സ്പാ നടത്തിപ്പുകാര് എല്ലാ നിയമവും പാലിച്ചാണല്ലോ സ്ഥാപനം നടത്തുന്നത്. പോലീസാണെങ്കില് നിയമം വിട്ട് ഒന്നും ചെയ്യാത്തവരും. അപ്പോള് തെറ്റുകാരന് മരട് അനീഷാകണം.
മരട് അനീഷിനെ പോലീസ് പിടിക്കുമ്പോള് പറഞ്ഞത്, സ്പായുടെ മറവില് നടക്കുന്നത് സെക്സ് റാക്കറ്റിന്റെ പ്രവര്ത്തനം എന്നാണ്. പക്ഷെ, ഒരു ഗുണ്ട പറഞ്ഞതു കൊണ്ട് ആരും അത് കാര്യമാക്കിയില്ല. ഇപ്പോള് നെടുമ്പാശ്ശേരി ‘ഫ്ളൈ വ്യൂ എ.ര് പോര്ട്ട് റെസിഡന്സി’ എന്ന ഹോട്ടലില് നടക്കുന്നത് വന് ലക്ഷ്വറി സെക്സ് സ്പായാണ്. ഇവിടുത്തെ സ്ഥിരം കസ്റ്റമര്മാര് പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ബിസിനസ്സുകാരുമൊക്കെയാണ്. നൈന-ലക്സി എന്നീ രണ്ടു സ്പായിലുമായി നിരവധി പെണ്കുട്ടികളാണ് സെക്സ് വര്ക്കിനായി നില്ക്കുന്നത്. ‘ നോ’ എന്ന പേരില് ഒരു വെല്നെസ് സെന്റര് ഉണ്ട്. ഇവിടെയും കാത്തിരിക്കുന്നത് സെക്സ് തെറാപ്പിയുടെ ഇരുണ്ട മുഖമാണ്. ഇതിന്റെ മാനേജര് ഷാബി എന്നൊരു മാനേജറാണ്. ഇയാള് അവിടെ എത്തുന്ന പെണ്കുട്ടികളുടെ നഗ്ന വീഡിയോകളും ഫോട്ടോകളും എടുത്തു വെച്ചതിനു ശേഷം ബ്ലാക്ക്മെയില് ചെയ്താണ് കസ്റ്റമര്ക്ക് കൊടുക്കുന്നത്.
വീട്ടില് പോകാനോ, പോലീസില് പറയാനോ ഇയാള് പെണ്കുട്ടികളെ അനുവദിക്കില്ല. പുറത്തു കാണിക്കാത്ത വിധമാണ് പെണ്കുട്ടികളെ സൂക്ഷിക്കുന്നത്. ഈ ഹോട്ടലിന്റെ യഥാര്ഥ ഒണര് സന്ധ്യ എന്ന തെറാപ്പിസ്റ്റാണ്. നേരത്തെ തെറാപ്പി ചെയ്യുമായിരുന്നെങ്കിലും ഇപ്പോള് സെക്സ് വര്ക്ക് ചെയ്യലാണ് പ്രധാനം. എന്നാല്, ഇവരുടെ സ്ഥാപനത്തിലെ പ്രധാന സ്പായ.ിലെ തെറാപ്പിസ്റ്റ് പ്രിയ എന്ന ലേഡിയാണ്. ഫൈളൈ വ്യൂ ഹോട്ടലിലെ സ്പാകള്ക്കു പുറമേ വിദേശത്തും വിവിധ സംസ്ഥാനങ്ങളിലും ഇവര്ക്ക് ബ്രാഞ്ചുകളുണ്ട്. ഏജന്സികളുമുണ്ട്. അലരുടെ കൈയ്യില് ഡ്രഗ്സ് ഡീലേഴ്സ് വരെയുണ്ട്. ഇവിടെ എത്തുന്ന കസ്റ്റമര്ക്ക് ഡ്രഗ്സും സപ്ലൈ ചെയ്യുന്നുണ്ട്.
സെക്സ് മാഫിയയാണ്. മരട് അനീഷ് അവിടെ വന്നിട്ടുപോലുമില്ല. എന്നാല്, മരട് അനീഷന്റെ പേരു പറഞ്ഞ് അവനിടുത്തെ ലേഡീ സ്റ്റാഫുകളോട് പ്രശ്നമുണ്ടാക്കിയതിന്റെ പേരിലാണ് മരട് അനീഷിനെ പോലീസ് പിടിക്കുന്നത്. നെടുമ്പാശ്ശേരി പോലീസിനോട് പരാതി പോലും പറയാനാകില്ല. കാരണം, നെടുമ്പാശ്ശേരി സി.ഐ അരുണ്കുമാര് ഇവിടുത്തെ സ്ഥിരം കസ്റ്റമറാണെന്നാണ് ഫ്ളൈ വ്യൂ ഹോട്ടലിലെ മാനേജറിന്റെ തുറന്നു പറച്ചില്. കൂടാതെ പോലീസിന് മാസപ്പടിയും കൊടുക്കുന്നുണ്ട്. ഒളിക്യാമറ വെച്ച് പെണ്കുട്ടികളുടെ കുളിക്കുന്ന വീഡിയോ പിടിക്കുന്നുണ്ട്. ഇതെല്ലാം വെച്ചാണ് പെണ്കുട്ടികളെ അവിടെ നിര്ത്തുന്നത്.
മരട് അനീഷിന്റെ ഗ്യാംഗിലുള്ള ഒരാളോട് തങ്ങളെ രക്ഷിക്കണമെന്നാണ് പെണ്കുട്ടികള് ആവശ്യപ്പെട്ടത്. ഇത് വലിയ വിഷയമാകുമെന്നു കണ്ടാണ് പോലീസ് മരട് അനീഷിനെ പിടിച്ചത്. കേരളത്തിലെ സ്പാ നടത്തിപ്പുകാരുടെ മറ്റൊരു മുഖം ഇതാണ്. പഴയ തടവല് തിരുമ്മല് കേന്ദ്രം ഇപ്പോള് സ്പാ എന്ന ലക്ഷ്വറി പേരില് കൂട്ടിക്കൊടുപ്പാണ് നടത്തുന്നത്. കേരള പോലീസില് നല്ലവരുണ്ടെന്നു പറയുമ്പോഴും വളരെ മോശം ജീവിതം നയിക്കുന്ന കാക്കിയിട്ടവരുമുണ്ട്. അവരാണ് സ്പായില് പറ്റുബുക്ക് വെച്ച് മാംസക്കച്ചവടത്തിന് കൂട്ടു നില്ക്കുന്നത്. തൂഫാന് നടത്തി ഡ്രഗ്സ് പിടിക്കുമ്പോള് മറുവശത്ത് പെണ്വാണിഭം നടത്തുന്ന സ്പാകള് തഴച്ചു വളരുകയാണ്. അതും പോലീസിന്റെ പിന്തുണയോടെ.















