സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിനും സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് SK Hospital സംഘടിപ്പിക്കുന്ന PINK RACE – Breast Cancer Awareness Ride 29 ന്. രാവിലെ 7 മണിക്ക് കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രധാന ഗേറ്റില്‍ നിന്നും ആരംഭിക്കും. പിങ്ക് റൈഡിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിര്‍വഹിക്കും. ചടങ്ങില്‍ വിശിഷ്ട അതിഥിയായി ആര്‍.സി.സി ഡയറക്ടര്‍ ഡോക്ടര്‍ രഞ്ജിഷ് കുമാര്‍ ആര്‍. പങ്കെടുക്കും. റൈഡ് ഫ്‌ളാഗ്ഓഫ് ചെയ്യുന്നതോടെ കനകക്കുന്നിന്റെ പ്രധാന കവാടത്തില്‍ നിന്നും വെള്ളയമ്പലം കവടിയാര്‍ കുറവന്‍കോണം പട്ടംബേക്കറി ജംഗ്ഷന്‍ ഇടപ്പഴിഞ്ഞി വഴി എസ്.കെ. ഹസ്പിറ്റലില്‍ എത്തും. ഒരുമിച്ച് സഞ്ചരിക്കാം, അവബോധം വളര്‍ത്താം, സ്ത്രീകളെ ശാക്തീകരിക്കാം! എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പിങ്ക്‌റൈഡ് നടത്തുന്നത്.
സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കാനും നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കാനും ഇത് ഉപകരിക്കുമെന്ന് എസ്.കെ. ഹോസ്പിറ്റല്‍ അധികൃതര്‍ വ്യക്തമാക്കുന്നു. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് സൗജന്യമായി പിങ്ക് T-shirt ലഭിക്കും. ബ്ലൂ ജീന്‍സ് & വൈറ്റ് ഷൂസുമായിരിക്കണം ഡ്രസ്സ് കോഡ്. പോസ്റ്ററിലുള്ള QR കോഡ് സ്‌കാന്‍ ചെയ്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കൂ. ഈ മഹത്തായ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമാകൂ. റൈഡ് പൂര്‍ത്തിയാക്കി എസ്.കെ. ഹോസ്പിറ്റലില്‍ എത്തുന്ന എല്ലാവര്‍ക്കും ആശുപത്രിക്ക് മുന്നില്‍ പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ടാകും.
29-ന് രാവിലെ 7 മണിക്ക് കനകക്കുന്നില്‍ എല്ലാവരെയും പ്രതീക്ഷിക്കുന്നു!. സ്ത്രീകളുടെ ആരോഗ്യത്തിനും ശാക്തീകരണത്തിനുമായി നമുക്ക് ഒരുമിച്ച് മുന്നേറാം!. നമുക്ക് ഒരുമിച്ച് ഒത്തുചേര്‍ന്ന് ഈ സുന്ദരമായ അനുഭവം പങ്കുവെക്കാം!. നമുക്ക് ഒരുമിച്ച് തിരുവനന്തപുരത്തെ പിങ്ക് നിറത്തിലാക്കാം!. സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിനായി കൈകോര്‍ക്കാം. നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെ സന്ദേശം ഓരോരുത്തരിലേക്കും എത്തിക്കാം.
- സുരക്ഷാ നിര്‍ദേശങ്ങള്‍
റൈഡില്‍ പങ്കെടുക്കുന്നവര്‍ താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം: വാഹനത്തിന് സാധുവായ ഇന്‍ഷുറന്‍സ്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് (PUC), RC ബുക്ക് എന്നിവ ഉണ്ടായിരിക്കണം. സാധുവായ ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമാണ്. ലേണേഴ്‌സ് ലൈസന്‍സ് അനുവദിക്കുന്നതല്ല. ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിക്കണം.















