വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ ആളുകൾക്ക് ഫോം 6ലൂടെ അപേക്ഷിച്ച് പേരുകൾ തിരികെ ചേർക്കാമെന്ന് കർണ്ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ.’നിങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽ ഇല്ലെങ്കിൽ,ദയവായി ഫോം 6 ലൂടെ അപേക്ഷിക്കുക. അപേക്ഷകൾ പരിശോധിച്ചതിന് ശേഷം ഉറപ്പായും തിരികെ ചേർക്കുന്നതാണ് എന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അൻബുകുമാർ അറിയിച്ചത്. 18 വയസ്സ് പൂർത്തിയായവർ എത്രയും വേഗം വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കണമെന്നും വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കുന്നത് സംസ്ഥാനത്തെ എല്ലാ വോട്ടർമാരും അറിഞ്ഞിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
എസ്‌ഐആറിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ വിശദീകരണം. അന്തിമ വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 99.32 ലക്ഷം വോട്ടർന്മാരെ ഒഴിവാക്കിയിരുന്നു. നേരത്തെ 1.07 കോടിയിലധികം പേരുകൾ കരട് പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. പുതിയ വോട്ടർമാരുടെ അപേക്ഷകൾ ഉൾപ്പെടെ ആകെ 7,87,534 അപേക്ഷകളാണ് തിരഞ്ഞെടുപ്പ് അധികൃതർക്ക് ലഭിച്ചത്.
നേരത്തെ പ്രസിദ്ധീകരിച്ച പരിഷ്‌കരിച്ച പട്ടികയിൽ ആകെ 4,55,00,011 വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ട്. എസ്‌ഐആറിന് മുമ്പ് രജിസ്റ്റർ ചെയ്തിരുന്ന 5,54,32,314 വോട്ടർമാരെ അപേക്ഷിച്ച്, നിലവിൽ വോട്ടർമാരുടെ എണ്ണത്തിൽ ഏകദേശം 99.32 ലക്ഷത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 1.07 കോടിയിലധികം പേരുകൾ ഒഴിവാക്കിയിരുന്ന കരട് പട്ടികയുമായി താരതമ്യംചെയ്യുമ്പോൾ, അന്തിമ പട്ടികയിൽ 8.64 ലക്ഷം വോട്ടർമാരെ പുതുതായി കൂട്ടിച്ചേർത്തിട്ടുണ്ട്. പ്രസീദ്ധീകരിച്ച വോട്ടർ പട്ടിക ഇസിഐ വെബ്സൈറ്റിൽ നിന്ന് ലഭ്യമാകും. അന്തിമ വോട്ടർ പട്ടികയിൽ കർണാടകയിൽ 4.55 കോടി വോട്ടർമാരുണ്ടാകും. എസ്ഐആർ ആരംഭിക്കുന്നതിന് മുമ്പ്, സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ 5.54 കോടി വോട്ടർമാരുണ്ടായിരുന്നു. അന്തിമ വോട്ടർ പട്ടിക പ്രകാരം, പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരാണ്. 2.25 കോടി പുരുഷന്മാർ പട്ടികയിൽ ഉണ്ടെങ്കിൽ 2.29 കോടി സ്ത്രീ വോട്ടർമാരാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.















