തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്നത് ഭാവന മാത്രമാണ് ഇ.പി.ജയരാജനെ ഇതുവരെ കണ്ടിട്ടില്ലന്നും കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ആരോപണങ്ങൾക്ക് പിന്നാലെ പോകാനില്ല. എൻഡിഎയുടെ വികസന അജൻഡയ്ക്കാണ് മുൻതൂക്കം നൽകുന്നത്. കോണ്‍ഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്നും അതാണ് അവരുടെ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തനിക്കോ തന്‍റെ ഭാര്യയ്ക്കോ ബിസിനസുണ്ടെന്ന് തെളിയിച്ചാല്‍ വി.ഡി.സതീശനും അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കുമായി അത് സൗജന്യമായി എഴുതിക്കൊടുക്കാമെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതെന്നും ജയരാജൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read more…
- കോൺഗ്രസ് പാർട്ടി കേരളത്തിന് ദോഷം ചെയ്യുന്ന പാർട്ടി ആണ് ഞങ്ങൾക്കൊപ്പം |Pannyan Raveendran
- കോൺഗ്രസ് പാർട്ടി കേരളത്തിന് ദോഷം ചെയ്യുന്ന പാർട്ടി ആണ് ഞങ്ങൾക്കൊപ്പം |Pannyan Raveendran
- മുസ്ലിം സമുദായം ദേശീയതക്ക് നിരവധി സംഭാവനകൾ നൽകിയവരാണ്; ചിലർ ഹിന്ദുത്വയെ വളച്ചൊടിച്ച് വഷളാക്കി: ബിജെപി നേതാവ് സികെ പത്മനാഭൻ
ബി.ജെ.പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും തമ്മിൽ വിദേശത്തു കോടികളുടെ ബിസ്സിനെസ്സ് പങ്കാളിത്തം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഇരുവരും.
















