ആവശ്യമായ ചേരുവകൾ
കക്കിരി -അഞ്ച്
തക്കാളി -രണ്ട്
പച്ച കാപ്സിക്കം മുളക് -ഒന്ന്
ഉള്ളിത്തണ്ട് -ഒന്ന്
കസ് ഇല (Litus)- ഒരു കൂട്
രിജ്ല ഇല -ഒരു പിടി
പുതിനയില -ഒരു പിടിയുടെ പാതി
നാരങ്ങ -രണ്ട്
ആപ്പിള്‍ വിനാഗര്‍ -രണ്ട് സ്പൂണ്‍
ഒലിവ് എണ്ണ -നാല് സ്പൂണ്‍
വെളുത്ത കുരുമുളകുപൊടി -കാല്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്
ഉണങ്ങിയ പുതിനയില പൊടി -ഒരു സ്പൂണ്‍
സുമാക്ക് -ഒരു സ്പൂണ്‍
തയാറാക്കുന്ന വിധം
ഖുബ്സ് അല്ലെങ്കിൽ ചപ്പാത്തി -ആവശ്യത്തിന് (ഡയമണ്ട് ആകൃതിയിൽ മുറിച്ചെടുത്തിട്ട്. അൽപം എണ്ണയിൽ ഫ്രൈ ചെയ്തെടുക്കണം). രിജ്ല ഇല, പുതിനയില എന്നിവ തണ്ടുകളില്‍നിന്ന് ഓരോ ഇലയായി ഇറുത്തെടുക്കണം.
കക്കിരി, തക്കാളി, കാപ്സിക്കം, ഉള്ളിത്തണ്ട്, കസ് ഇല (Litus) എന്നിവ ഡയമണ്ട് ആകൃതിയില്‍ അരിഞ്ഞെടുക്കണം.
റൊട്ടിയും അതുപോലെ ഡയമണ്ട് ആകൃതിയില്‍ അരിഞ്ഞെടുക്കണം. ശേഷം അതില്‍ ഒലിവ് എണ്ണ, ആപ്പിള്‍ വിനാഗര്‍, ഉപ്പ്, കുരുമുളക്, പഞ്ചസാര, ഉണക്ക പുതിനയില പൊടി, സുമാക്ക് പൊടി എന്നിവയുടെ മിശ്രിതം ചേര്‍ക്കണം. സലാഡ് ഫത്തൂഷ് റെഡി.
Read More:
- ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയിൽ സമാപനം; ഇന്ന് ശിവാജി പാർക്കിൽ ഇന്ത്യാ മുന്നണിയുടെ മെഗാറാലി
- കൈ കാണിച്ചാലും ആവശ്യപ്പെട്ടാലും ബസ് നിർത്തണം: കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രി ഗണേഷ്കുമാറിന്റെ തുറന്ന കത്ത്
- എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ‘അഴിമതിക്കെതിരെയുള്ള കർശന നടപടി’യെ പ്രശംസിച്ച് പ്രധാനമന്ത്രി
- വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്
- തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ