ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികളെയും മകളെയും ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാജീവ് വരികൂ (51), ഭാര്യ ശില്‍പ കോത (47) മകള്‍ മഹെക് വരികൂ (16) എന്നിവരെയാണു ഒന്റാറിയോ പ്രവിശ്യയിലെ വീട്ടില്‍ തീപ്പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
മാര്‍ച്ച് ഏഴിനു നടന്ന സംഭവത്തില്‍ ഇന്നലെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
















