രാജ്യമൊട്ടാകെ ഇപ്പോൾ ചർച്ച ചെയ്യുന്ന പ്രധാന വിഷയമാണ് പൗരത്വ ഭേദഗതി. ലോക്സഭാ തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിൽ ഈ വിഷയത്തെക്കുറിച്ചു ജനങ്ങളുടെ അഭിപ്രായം എന്താണെന്ന് നോക്കാം.
ഭൂരിഭാഗം ആളുകളും കേന്ദ്ര സർക്കാരിന്റെ ഈ ഉത്തരവിനെ എതിർക്കുന്ന അഭിപ്രായങ്ങളാണ് പങ്കുവെച്ചത്. എല്ലാവരും ഒരുപോലെ ജാതി മത വ്യത്യാസമില്ലാതെ ഒന്നിച്ചു മുന്നോട്ട്പോകണം, ഈ ഉത്തരവ് അതിനെതിരെയുള്ളതാണ്. യാതൊരു കാരണവശാലും പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കരുതെന്ന് ജനങ്ങൾ അഭിപ്രായപ്പെടുന്നു.
പൗരത്വ നിയമ ഭേദഗതി രാജ്യത്തു ദ്രുവീകരണം ഉണ്ടാക്കുമെന്നും വലിയ പ്രശ്നങ്ങളിലേക്ക് രാജ്യം പോകുമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
Read More……
- ചിലങ്ക നൃത്തോത്സവം 2024
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ടൈഗറിനെ കൈവിട്ട് അക്ഷയ് കുമാർ: സമൂഹമാധ്യമങ്ങളിൽ വൈറലായി താരങ്ങളുടെ സസ്പെൻസ് ഫൺ വീഡിയോ
മറ്റ് രാജ്യങ്ങളിലെ ആളുകൾക്ക് ഇന്ത്യയിൽ പൗരത്വം എടുക്കുന്നത്കൊണ്ട് ഇന്ത്യക്കാരുടെ പൗരത്വം നഷ്ടമാകുന്നില്ലല്ലോ എന്നു പൗരത്വ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.
എന്തായാലും ഈ നിയമം രാജ്യത്തു വലിയ പ്രത്യാഘതങ്ങൾ സൃഷ്ടിക്കാൻ ഇടയുണ്ട് എന്ന അഭിപ്രായങ്ങളും പങ്കുവെക്കുന്നവരുണ്ട്.
ജനങ്ങളുടെ കൂടുതൽ അഭിപ്രായങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കാണുക: