നിങ്ങളുടെ ശരീരത്തിന് ഏത് കളർ ഡ്രസ്സ് ആണ് ചേരുക? എങ്ങനെയൊക്കെ സ്റ്റൈൽ ചെയ്യാം? ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

ചിലരുടെ ഫാഷൻ സെൻസ് കാണുമ്പോഴേ അത്ഭുതപ്പെടും. അവർ എങ്ങനെ ഡ്രസ്സ് ധരിച്ചാലും അടിപൊളിയായിരിക്കും. കരണമെന്താണെന്നോ? അവർ ഡ്രസ്സിനൊപ്പം സ്റ്റൈൽ ചെയ്യുന്നത് വളരെ മനോഹരമായിട്ടായിരിക്കും. 

എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? 

  • പ്രധാനമായും തെരഞ്ഞെടുക്കുന്ന കളർ ശ്രദ്ധിക്കണം. സ്കിൻ ടോണിന് ചേരുന്ന കളർ തെരഞ്ഞെടുക്കണം
  • ഹെയർ സ്റ്റൈൽ ശ്രദ്ധിക്കണം
  • മുഖം ഡ്രെസ്സിനു ചേരുന്ന വിധം മേക്ക് അപ്പ് ചെയ്യുക

മെലിഞ്ഞ ശരീര പ്രകൃതി

ഇരുണ്ട നിറത്തിലുള്ള ലെഗിൻസ് തിരഞ്ഞെടുക്കുന്നത് കാലുകളുടെ വണ്ണം എടുത്തറിയാതിരിക്കാൻ സഹായിക്കും. ശരീരത്തിൽ പറ്റിക്കിടക്കുന്ന മെറ്റീരിയലുകൾ ഒഴിവാക്കാം. പകരം അൽപം കട്ടികൂടിയ മെറ്റീരിയലിലുള്ള ലെഗിൻസ് തിരഞ്ഞെടുക്കാം. കോഫി ബ്രൗൺ, കടുംപച്ച, കറുപ്പ്, നേവി ബ്ലൂ, പർപ്പിൾ… തുടങ്ങിയ നിറങ്ങൾ ആകാം. ഇളം നിറമുള്ള കുർത്തിയോ ടുണിക്കോ ഇവയ്ക്കൊപ്പം പെയർ ചെയ്ത് ഉപയോഗിക്കാം.

സാരിയുടുക്കുമ്പോൾ നല്ല ആകാര വടിവും ഭംഗിയും തോന്നാൻ 

മെലിഞ്ഞ ശരീരപ്രകൃതിയാണെങ്കിൽ ജ്യൂട്ട് സിൽക്, ടസ്സർ, സ്റ്റിഫ് കോട്ടൻ, ഓർഗൻഡി തുടങ്ങിയ മെറ്റീരിയലുകൾ പരീക്ഷിക്കാം. കോട്ടൻ, ഓർഗൻഡി സാരികൾ ചെറു തായി പ്ലീറ്റ്ചെയ്ത് ഉടുക്കാം. സിൽക് സാരികൾ പ്ലീറ്റ് ചെയ്യാതെ വൺ ലെയർ ഇടാം. നേർത്തതും അയഞ്ഞതുമായ മെറ്റീരിയലുകൾ തീർത്തും ഒഴിവാക്കണം.

ഉയരം കൂടി മെലിഞ്ഞവർ കട്ടികൂടിയ മെറ്റീരിയലുകൾ ധരിക്കുന്നതാണ് നല്ലത്. ഇളം നിറങ്ങൾ, ബോൾഡ് പ്രിന്റുകൾ വീതിയേറിയ ബോർഡർ ഇവ ഇണങ്ങും. ഉയരം കുറഞ്ഞ് തടിച്ചവർക്ക് സോഫ്റ്റ് സിൽക്, മഡ്ക, മാൽഗുഡി തുടങ്ങിയ മെറ്റീരിയലുകൾ ആകാം. ചർമത്തിന് ഇണങ്ങുന്ന കടും നിറങ്ങൾ തിരഞ്ഞെടുക്കുക. ഇവ ഭംഗിയായി പ്ലീറ്റ് ചെയ്ത് ധരിച്ചാൽ ശരീരത്തിന് ഒതുക്കവും ഉയരവും കൂടുതൽ തോന്നും.

ഓഫീസിലേക്ക്

മിനിമലിസമാണ് പ്രഫഷനലുകൾ വസ്ത്രത്തിലും ആഭരണത്തിലും മേയ്ക്കപ്പിലും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ഏറ്റവും കുറവ് ആഭരണവും മേക്കപ്പും. അൽപം ബോൾഡ് ആയ ഒറ്റ പീസ് ആഭരണം മാത്രം ധരിക്കുന്നത് നല്ലതാണ്.

വസ്ത്രങ്ങളിൽ കുർത്തിയും സാരിയും സെമി ഫോർമൽ ലുക് നൽകും. ലിനൻ പാന്റ്സും ടോപ്പുകളും സെമി ഫോർമൽ ലുക് നൽകുന്നവയാണ്. ഏതു വസ്ത്രമായാലും അൽപം ഉയർന്ന കോളർ, ത്രീ ഫോർത് അല്ലെങ്കിൽ ഫുൾ ലങ്ത് സ്ലീവ് ഇവ ഇണങ്ങും. സ്ട്രൈപ്സ്, സെൽഫ് പ്രിന്റുള്ളവ ഇവ ധൈര്യമായി പരീക്ഷിച്ചോളൂ. മജന്ത, ലെമൺ യെല്ലോപോലുള്ള ബ്രൈറ്റ് നിറങ്ങൾ വേണ്ട. ബെയ്ജ്, ബ്രൗൺ, ഗ്രേ, ഡാർക്ക്, ബ്ലൂ, കറുപ്പ്… ഇങ്ങനെ ഗൗരവം തുളുമ്പും സോളിഡ് നിറങ്ങൾ തിരഞ്ഞടുക്കാം.

ഹെയർ സ്റ്റൈൽ 

കാഷ്വൽ വേഷങ്ങൾ അണിയുമ്പോൾ അല്പം ശ്രദ്ധയോടെയുള്ള അശ്രദ്ധയാണ് മുടിക്കിണങ്ങുക. നല്ല ഹെയർകട്ട് ആണെങ്കിൽ ധൈര്യമായി അഴിച്ചിട്ടോളൂ. അല്ലെങ്കിൽ ചെറിയ മൂന്നാലു സൈഡ് പിന്നലുകൾ ഇട്ട് ബാക്കി മുടി അഴിച്ചിടാം. ഇത് കൂടുതൽ ചെറുപ്പം തോന്നിക്കും.

മുടി വെറുതേ റോൾ അപ് ചെയ്ത് ക്ലച്ചർ വയ്ക്കുന്നതും ഇണങ്ങും. ഇത്തരം അവസരങ്ങളിൽ കയ്യിൽ കിട്ടുന്നതെന്തും അലങ്കാരമാക്കാം എന്ന സ്വാതന്ത്ര്യവുമുണ്ട്. അനിയത്തിയുടെ കളേർഡ് ക്ലിപ് മുതൽ മേശപ്പുറത്തുനിന്ന് ചുരുട്ടിയെടുത്ത സിൽവർ പേപ്പർ വരെ ഉപയോഗിച്ച് മുടി അലങ്കരിച്ചാലും ചോദ്യം ചെയ്യാൻ കഴിയില്ല.

സ്കിൻ ടോൺ 

തേൻ നിറമാണ് കേരളത്തിലെ ബഹുഭൂരിപക്ഷം പേരിലും കാണപ്പെടുന്ന സ്കിൻ ടോൺ. അതിന് ഏറ്റവും യോജിച്ചത് നമ്മുടെ സ്വന്തം കേരളാ കസവു സാരിയുടെ ഐവറി നിറമാണ്. ഇളം തവിട്ട്, മെറൂൺ, ഇളം പിങ്ക്, ഇളം നീല ഇവയെല്ലാം ഈ സ്കിൻ ടോണിന് പൊതുവേ യോജിച്ചു പോകാറുണ്ട്. വെളുത്തവർക്ക് പൊതുവേ ഏതു നിറവും ഇണങ്ങും. സ്കിൻ ടോണിനോട് അലിഞ്ഞുപോകുന്ന നിറങ്ങൾ മാത്രം ഒഴിവാക്കണം. ബ്രൈറ്റ് നിറങ്ങൾ ഏറ്റവും യോജിക്കുന്നത് വെളുത്തവർക്കാണ്. മെറ്റാലിക്സ്, ഷിമ്മർ ഷേഡ്സ് ഇവയും വെളുത്ത ചർമത്തിൽ തിളങ്ങും.

അൽപം ഇരുണ്ട സ്കിൻ ടോണിന് പേസ്റ്റൽ നിറങ്ങളും പച്ച, മഞ്ഞ, ചുവപ്പ് തുടങ്ങിയ വാം നിറങ്ങളുടെ ഇരുണ്ട ഷേഡും യോജിക്കും. ക്ഷീണമുള്ള പ്രകൃതമാണെങ്കിൽ ബ്രൗൺ, ഗ്രേ തുടങ്ങിയ കളർ ടോണുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

മെലിഞ്ഞവർക്ക് വണ്ണം കൂടുതൽ തോന്നാൻ ഹൊറിസോണ്ടൽ ലൈനുകളോ ഡിസൈനുകളോ സഹായിക്കുമെന്ന് കേട്ടിട്ടുണ്ട്. മറ്റു മാർഗങ്ങൾ എന്തൊക്കെയാണ്? മെലിഞ്ഞവർ വെസ്റ്റേൺ വേഷങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

ഡിജിറ്റൽ, ഫ്ലോറൽ പ്രിന്റ് പോലെയുള്ള ബോൾഡ് പ്രിന്റുകൾ, ബ്ലോക്ക് പ്രിന്റ്, കളർബ്ലോക്ക് ഡിസൈനുകൾ, ഓഫ് വൈറ്റ്, പീച്ച്, ബേബി പിങ്ക് തുടങ്ങി ഇളം നിറങ്ങൾ, പല ആകൃതിയിലെ യോക്കുകൾ ഇവയെല്ലാം മെലിഞ്ഞവർക്ക് വണ്ണം കൂടുതൽ തോന്നിപ്പിക്കാൻ സഹായിക്കും.

​​​​​​​

നന്നായി ഷേപ് ചെയ്ത, ശരീരത്തോട് ഇറുകിക്കിടക്കുന്ന ടോപ്പുകളും ടി ഷർട്ടുകളും മറ്റും ഒഴിവാക്കണം. മീഡിയം ഫിറ്റ് ജീൻസ് അല്ലെങ്കിൽ പാന്റ്സിനൊപ്പം ബലൂൺ ടോപ്പ് അല്ലെങ്കിൽ ലെയേർഡ് ട്യൂണിക് ഉപയോഗിച്ചാൽ ഭംഗിയുണ്ടാകും. ലൂസ് ബോട്ടം ആണ് ഇടാനിഷ്ടമെങ്കിൽ മീഡിയം ഷേപ്പിങ് ഉള്ള ഷോർ‍ട്ട് ടോപ്സുമായി പെയർ ചെയ്യാം.

 

Latest News