ആവശ്യമായ ചേരുവകൾ
മാവ് റെഡി ആക്കാൻ
യീസ്റ്റ് -1 ടീസ്പൂൺ
പഞ്ചസാര -2 ടീസ്പൂൺ (ഇവ രണ്ടും അൽപം ചെറിയ ചൂടുവെള്ളത്തിൽ കുതിർത്തുവെക്കുക)
പാലക് -1 കെട്ട് (ചൂടുവെള്ളത്തിൽ ഇെട്ടടുത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കുക.)
മൈദ -2 കപ്പ്
ഓയിൽ/ബട്ടർ -3 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം -1/2 കപ്പ്/ആവശ്യത്തിന്
മൈദ ഉപ്പും ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം മുകളിൽ പറഞ്ഞ എല്ലാ സാധനങ്ങളും ചേർത്ത് നന്നായി കുഴച്ചെടുക്കുക. (10 മിനിറ്റ് കുഴച്ചാൽ നല്ല സോഫ്റ്റ് മാവ് റെഡി ആയിക്കിട്ടും). ഒരു മണിക്കൂർ മാവ് പൊങ്ങിവരാൻ അടച്ചുവെക്കുക.
ഒരു മണിക്കൂറിനുശേഷം പൊങ്ങിവന്ന മാവ് ഒന്നുകൂടി കുഴച്ച് ചപ്പാത്തിക്ക് എന്നപോലെ വട്ടത്തിൽ പരത്തി ട്രയാങ്ക്ൾ രൂപത്തിൽ മുറിക്കുക. വലിയ ഭാഗത്തുനിന്നും ചെറുതിലേക്ക് ചുരുട്ടുക. അപ്പോൾ ക്രോസൻറ് രൂപം കിട്ടും. (ഇത് റോൾ രൂപത്തിലും ചെയ്യാവുന്നതാണ്.) അതിനുശേഷം അര മണിക്കൂർ തുണികൊണ്ട് പൊതിഞ്ഞ് പൊങ്ങാൻ വെക്കുക. പിന്നീട് ഫ്രൈ ചെയ്യുക. ക്രോസൻറ് റെഡി.
ഫില്ലിങ് റെഡി ആക്കാൻ
ചിക്കൻ ചെറുതായി മുറിച്ച് ഉപ്പുചേർത്ത് ഫ്രൈ ചെയ്തത് 3/4 കപ്പ്
ടൊമാറ്റോ സോസ് 1/4 കപ്പ്
ചില്ലി സോസ് 2 ടേബിൾസ്പൂൺ
തേൻ 2 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 2 ടേബിൾസ്പൂൺ
ബട്ടർ 1 ടേബിൾസ്പൂൺ
ഒരു പാനിൽ ബട്ടർ ഇട്ട് ചൂടായി വരുമ്പോൾ വെളുത്തുള്ളി ചേർത്ത് വഴറ്റുക. അതിനുശേഷം സോസുകളും തേനും ചേർത്ത് നന്നായി കുറുകി വരുമ്പോൾ ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
മയോണൈസ് സോസ്
മയോണൈസ് 1/4 കപ്പ്
ടൊമാറ്റോ സോസ് 2 ടേബിൾസ്പൂൺ
തഹിനി 2 ടേബിൾസ്പൂൺ
(എല്ലാം നന്നായി മിക്സ് ചെയ്യുക.)
ക്രോസൻറ് നീളത്തിൽ മുറിച്ച് അൽപം കാബേജ്, കക്കിരി (ഇഷ്ടമുള്ളത്) വെക്കുക. അതിനുമുകളിൽ ചിക്കൻ മിക്സ് വെക്കുക. മുകളിൽ മയോണൈസ് മിക്സ് ഒരു സിപ്ലോക്ക് ബാഗിലോ ഐസിങ് ബാഗിലോ ആക്കി ഇഷ്ടമുള്ള രൂപത്തിൽ ഒഴിച്ച് അലങ്കരിക്കുക.
ചിക്കൻ പാലക് ക്രോസൻറ് റെഡി. (മാവ് പുറത്ത് പച്ച കളർ കിട്ടണമെങ്കിൽ 160 ഡിഗ്രിയിൽ 20-25 മിനിറ്റ് ബേക്ക് ചെയ്യുക).
Read more:
- ‘ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത് കള്ളപ്പണം ഇല്ലാതാക്കാൻ വേണ്ടി; ബിജെപിക്ക് ലഭിച്ചത് 6000 കോടി മാത്രം’; അമിത് ഷാ
- ഇലക്ടറൽ ബോണ്ട്; കോഡ് കൂടി വ്യക്തമാക്കണമെന്ന് എസ്ബിഐയോട് സുപ്രീം കോടതി
- ഇ പോസ് സെർവർ തകരാർ; മസ്റ്ററിങ് മുടങ്ങി; മഞ്ഞ കാർഡുകാർക്ക് ഇന്നും നാളെയും മസ്റ്ററിങ് തുടരും
- ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും
- സംസ്ഥാനത്ത് ഇന്നും ചൂട് കൂടും, ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ