ആവശ്യമായ ചേരുവകൾ
തക്കാളി – 2 എണ്ണം
ഇഞ്ചി – ചെറിയൊരു കഷ്ണം
വെളുത്തുള്ളി – 2 അല്ലി
ബീറ്റ്‌റൂട്ട് – ചെറിയൊരു കഷ്ണം (നിറം കിട്ടാൻ വേണ്ടി മാത്രം)
വറ്റൽമുളക് (കശ്മീരി) – 2 എണ്ണം
മുളക്പൊടി – 1 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഗോതമ്പ് പൊടി – 1കപ്പ്
അരിപൊടി -2/3 സ്പൂൺ
അപ്പക്കാരം -1/2 സ്പൂൺ
കറിവേപ്പില – കുറച്ച്
മല്ലിച്ചെപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
തക്കാളി വെള്ളത്തിലിട്ട് തിളപ്പിച്ച് എടുത്ത ശേഷം തൊലി നീക്കുക. കൂടെ ഒരു ഇഞ്ചി കഷ്ണം, വെളുത്തുള്ളി, വറ്റൽമുളക്, ചെറിയ കഷ്ണം ബീറ്റ്‌റൂട്ട്, മുളക്പൊടി, ഉപ്പ് എന്നിവ മിക്സിയിൽ അടിച്ചെടുക്കുക. ഗോതമ്പ് പൊടി, അരിപൊടി, അപ്പക്കാരം എന്നിവ കുറച്ച് വെള്ളം ചേർത്ത് കുഴച്ച് മാവുണ്ടാക്കുക.
ഈ മാവിലേക്ക് തക്കാളി അരച്ചുവെച്ചത് കൂടി ചേർത്ത് മിക്സ് ചെയ്യുക. ശേഷം മല്ലിയിലയും കറിവേപ്പിലയും ചെറുതായി അരിഞ്ഞ് ചേർക്കുക. ഇത് ചെറിയ വടകളാക്കി വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക.
Read more:
- ‘ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത് കള്ളപ്പണം ഇല്ലാതാക്കാൻ വേണ്ടി; ബിജെപിക്ക് ലഭിച്ചത് 6000 കോടി മാത്രം’; അമിത് ഷാ
- ഇലക്ടറൽ ബോണ്ട്; കോഡ് കൂടി വ്യക്തമാക്കണമെന്ന് എസ്ബിഐയോട് സുപ്രീം കോടതി
- ഇ പോസ് സെർവർ തകരാർ; മസ്റ്ററിങ് മുടങ്ങി; മഞ്ഞ കാർഡുകാർക്ക് ഇന്നും നാളെയും മസ്റ്ററിങ് തുടരും
- ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും
- സംസ്ഥാനത്ത് ഇന്നും ചൂട് കൂടും, ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ