ആവശ്യമായ ചേരുവകൾ
പച്ചരി -2 ഗ്ലാസ്
ഉഴുന്ന് -1ടേബിൾ സ്പൂൺ
നാളികേരം ചിരവിയത് – 1 ഗ്ലാസ്
ചോറ് – 3 ടേബിൾ സ്പൂൺ
യീസ്റ്റ് -1 ടീസ്പൂൺ
പഞ്ചസാര -2 ടേബിൾ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
ചെറു ചൂടുവെള്ളം -1.1/2ഗ്ലാസ്
തയ്യാറാക്കുന്ന വിധം
പച്ചരിയും ഉഴുന്നും നന്നായി കഴുകിയ ശേഷം 4 മുതൽ 5 മണിക്കൂർ വരെ കുതിർക്കാൻ വെക്കുക. ശേഷം കുതിർത്തു വെച്ച അരിയും ഉഴുന്നും കൂടെ പഞ്ചസാരയും യീസ്റ്റും നാളികേരവും ചോറും ആവശ്യത്തിന് ചെറു ചൂടുവെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക.
ഈ മാവ് ഒരു അടപ്പുള്ള പാത്രത്തിലേക്ക് മാറ്റി 5മുതൽ 6 മണിക്കൂർ പൊങ്ങാൻ വെക്കുക.
തണുപ്പ് കാലമാണെങ്കിൽ കുറച്ചധികം സമയം വെക്കേണ്ടി വരും. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ചു അപ്പച്ചട്ടി ചൂടാക്കിയ ശേഷം ഓരോ തവി മാവൊഴിച്ചു ചുറ്റിച്ചെടുക്കുക, അടച്ചു വെച്ച് വേവിക്കുക.
ഉൾഭാഗം നല്ല മൃദുലവും പുറംഭാഗം നല്ല മൊരിഞ്ഞതും ആയ പാലപ്പം റെഡി.
Read more:
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ