അമിത വണ്ണവും വയറിലെ കൊഴുപ്പും കുറയ്ക്കാന്‍ ഭക്ഷണത്തില്‍ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കൂടെ വര്‍ക്കൌട്ടും വേണം. വയര്‍ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ആഗ്രഹിക്കുന്നവര്‍ കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ചോറ് കഴിക്കുന്നതിന്‍റെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ചപ്പാത്തി- മുട്ട റോസ്റ്റ്
ചോറിന് പകരം ഉച്ചയ്ക്ക് ചപ്പാത്തി കഴിക്കുന്നത് വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഒപ്പം പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ മുട്ട കൊണ്ടുള്ള കറി കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
ചപ്പാത്തി- മധുരക്കിഴങ്ങ്
ചപ്പാത്തിയും മധുരക്കിഴങ്ങും കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്. ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങില്‍ കലോറിയുടെ അളവ് കുറവായതു കൊണ്ടുതന്നെ ഇവ ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും.
സാലഡ്
പഴങ്ങള്‍ കൊണ്ടുള്ളതോ പച്ചക്കറികള്‍ കൊണ്ടുള്ളതോ ആയ സാലഡ് ഉച്ചയ്ക്ക് കഴിക്കുന്നതും നല്ലതാണ്. കൂടെ വളരെ ചെറിയ അളവില്‍ വലപ്പോഴും ചോറ് കഴിച്ചാലും തെറ്റില്ല.
ഓട്സ്
വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓട്സില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.
ഉപ്പുമാവ്
വയറ് കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ ഉപ്പുമാവ് അനുയോജ്യമായൊരു ഭക്ഷണം ആണ്. ഫൈബറിനാല്‍ സമ്പന്നമായതിനാലും ഫാറ്റ് കുറഞ്ഞതിനാലുമാണ് ഉപ്പുമാവ് ഇത്തരത്തില്‍ പ്രയോജനപ്പെടുന്നത്.
നട്സ്
ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് വണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും. നട്സ് പെട്ടെന്ന് വയര്‍ നിറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
ആരോഗ്യകരമായ കൊഴുപ്പുകളുടെയും ഉറവിടങ്ങളാണ്.
- Read More……
- വലിയ അവകാശവാദങ്ങൾ ഇല്ല:വിജയിക്കും ;V. S. Sunil Kumar
- റിവ്യൂ ബോംബിങ് ശരിയും തെറ്റും
- മുടിയും താടിയും നരയ്ക്കുന്നോ? ഒരുമാസം ഇവ കഴിച്ചു നോക്കു, ഏത് മുടിയും കറുക്കും