ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ തീയതികൾ ഇന്ന് പ്രഖ്യാപിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് ബോഡി പ്രസ്താവിച്ചതുപോലെ ഏതാനും സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിക്കും. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം.
543 മണ്ഡലങ്ങളിലെ ഒരുക്കം വിലയിരുത്താൻ വിവിധ സംസ്ഥാനങ്ങളിൽ പര്യടനം പൂർത്തിയാക്കി ഡൽഹിയിൽ തിരിച്ചെത്തിയാണ് മുഖ്യ കമീഷണർ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശനിയാഴ്ച വാർത്തസമ്മേളനം വിളിച്ചത്. വിവാദ നിയമത്തിലൂടെ തെരഞ്ഞെടുത്ത രണ്ട് കമീഷണർമാർ ചുമതലയേറ്റത് കോടതി കയറിയതിനിടയിലാണ് പ്രഖ്യാപനം. റിട്ട. ഐ.എ.എസുകാരായ ഗ്യാനേഷ് കുമാറും സുഖ്ബീർ സിങ് സന്ധുവും കമീഷണർമാരായി വെള്ളിയാഴ്ചയാണ് ചുമതലയേറ്റത്. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് തീയതി ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ അറിയിച്ചത്. കമീഷണർ നിയമനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്തു.
ഉച്ചക്ക് മൂന്നുമണിക്ക് ന്യൂഡൽഹി വിജ്ഞാൻ ഭവനിലാണ് മുഖ്യ കമീഷണറും രണ്ടു കമീഷണർമാരും വാർത്തസമ്മേളനത്തിൽ തീയതി പ്രഖ്യാപിക്കുക. ഇതോടെ രാജ്യത്ത് പെരുമാറ്റ ചട്ടം നിലവിൽ വരും.
Read more:
- ‘ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത് കള്ളപ്പണം ഇല്ലാതാക്കാൻ വേണ്ടി; ബിജെപിക്ക് ലഭിച്ചത് 6000 കോടി മാത്രം’; അമിത് ഷാ
- ഇലക്ടറൽ ബോണ്ട്; കോഡ് കൂടി വ്യക്തമാക്കണമെന്ന് എസ്ബിഐയോട് സുപ്രീം കോടതി
- ഇ പോസ് സെർവർ തകരാർ; മസ്റ്ററിങ് മുടങ്ങി; മഞ്ഞ കാർഡുകാർക്ക് ഇന്നും നാളെയും മസ്റ്ററിങ് തുടരും
- വലിയ അവകാശവാദങ്ങൾ ഇല്ല:വിജയിക്കും ;V. S. Sunil Kumar
- കോണ്‍ഗ്രസ്സ് മറുപടി പറയുമോ?: ചോദ്യങ്ങളുമായി മുഖ്യമന്ത്രി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ