തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലാണ് മത്സരമെന്ന എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വാദത്തെ തിരുത്തി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേരളത്തില്‍ ബി.ജെ.പി. പ്രധാനപാര്‍ട്ടിയല്ലെന്നും മത്സരം യു.ഡി.എഫും. എല്‍.ഡി.എഫും തമ്മിലാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
‘കോണ്‍ഗ്രസിലെ വലിയൊരുവിഭാഗം കൂടുമാറിപ്പോയിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് മത്സരം ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലാണെന്ന് പറഞ്ഞത്. രാഷ്ട്രീയമായി കേരളത്തിലെ പ്രമുഖരാഷ്ട്രീയപ്പാര്‍ട്ടി ബി.ജെ.പിയല്ല. ഇവിടെ ബി.ജെ.പി. പ്രധാനപ്പെട്ട പാര്‍ട്ടിയല്ല, ചെറിയ കൂട്ടുകെട്ടാണ്. പക്ഷേ, മൂന്നുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നുണ്ട്. എന്നാല്‍, പ്രധാനമായും യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരം’, ഗോവിന്ദന്‍ പറഞ്ഞു.
Read more :
- ഗസ്സയിൽ നോമ്പ് തുറക്കാൻ ഭക്ഷണമില്ലപ്രാർത്ഥിക്കാൻ ഇടമില്ല
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ ജയിക്കില്ല. അതില്‍ തനിക്ക് യാതൊരു സംശയവുമില്ല, കോണ്‍ഗ്രസിന്റെ രാജ്യസഭാ അംഗത്വം യഥാര്‍ഥത്തില്‍ നഷ്ടപ്പെടില്ല. പക്ഷേ, നഷ്ടപ്പെട്ടാലും കുഴപ്പമില്ല എന്നതാണ് കോണ്‍ഗ്രസ് നിലപാട്, അതിനെയാണ് വിമര്‍ശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
















