പാലക്കാട്:നഷ്ടപരിഹാരം നൽകാത്തതിനാൽ ദുരിതത്തിൽ കഴിയുകയാണ് 35 ഓളം കുടുംബം.ഗ്രീൻഫീൽഡ് ഹൈവേക്കായി സ്ഥലം വിട്ടുനൽകിയിട്ടും നഷ്ടപരിഹാരം തരാതെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.പദ്ധതിക്കായി വിട്ടുനൽകിയ ഭൂമിയായതുകൊണ്ട് വിൽക്കണോ പുതുക്കിപ്പണിയാണോ ആവാതെ നിൽക്കുകയാണ് ജനങ്ങൾ.
പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് 4 മണിക്കൂറിനു മുകളിലുണ്ട് ഓട്ടം. ഇതിനു 2018ൽ വന്നതാണ് രണ്ടു മണിക്കൂറെന്ന പരിഹാരം.121 കിലോമീറ്റർ ദൂരത്തിൽ ഗ്രീൻ ഫീൽഡ് ഹൈവേ.പൊളിഞ്ഞുവീഴാറായ വീടുകളിൽ ആണ് ജനങ്ങൾ താമസിക്കുന്നത് എന്നാൽ അവർക്ക് ഒന്നും ചെയ്യാനുമാവില്ല.
വീടുകൾ നന്നാക്കാനോ സ്ഥലം വിറ്റുപോകാനോ സാധിക്കാത്ത വിധം പ്രതിസന്ധിയിൽ ആണ് ഇവർ.മൂന്ന് ജില്ലകളിലായി അളന്നത് 544 ഹെക്ടർ നിലമാണ്. 8000 കോടി പദ്ധതിയിൽ പകുതി നിർമ്മാണ പ്രവർത്തനങ്ങൾക്കും മറുപകുതി നഷ്ടപരിഹാരത്തിനും. ഒരു വർഷം മുന്നേ അങ്ങനെ അളന്നെടുത്ത നിലത്തെ പൊളിഞ്ഞു തൂങ്ങിയ കൂരയിലാണ് കദീജ കഴിയുന്നത്.
മണ്ണാർക്കാട് ഒന്നാം വില്ലേജിലെ കൈതച്ചിറ പ്രദേശത്ത് ഉൾപ്പെട്ട 35 കുടുംബങ്ങൾക്കാണ് ഈ സ്ഥിതി വന്നിരിക്കുന്നത്. ചുറ്റുമുള്ള പ്രദേശങ്ങളിൽ എല്ലാം കൃത്യമായി പണം നൽകിയിട്ടും ഇവരോട് മാത്രം മുഖം തിരിക്കുന്നു എന്നാണ് ആരോപണം.
Read more ….
- മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പറയുന്നു; V. D. Satheesan | Citizenship Amendment Act
- അനില്‍ ആന്റണി, പത്മജാ വേണു ഗോപാല്‍; ഇനി ആര്? (അച്ചു ഉമ്മനോ) | Lok Sabha Election 2024
- പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി തമിഴില്‍ സംസാരിക്കും; മന്‍കീ ബാത്ത് ഇനി തമിഴിലും
ആകെയുള്ള വീടിന്റെയും സ്ഥലത്തിന്റെയും സകല രേഖകളും എന്നേ ദേശീയപാത അതോറിറ്റിയിൽ ഏൽപ്പിച്ചു. അനുകൂല തീരുമാനത്തിനായി നാളെണ്ണി കാത്തിരിക്കുകയാണിവർ. എന്നാൽ മാർച്ച് 31നകം ഇവർക്ക് പണം നൽകുമെന്നാണ് പാലക്കാട് ജില്ലാ കലക്ടർ അറിയിച്ചത്.