ചിക്കൻ വേവിക്കാൻ ആവശ്യമുള്ള ചേരുവകൾ
1. എല്ലില്ലാത്ത ചിക്കൻ കഷണം: 100 ഗ്രാം
2. മഞ്ഞൾ പൊടി: കാൽ ടീസ്പൂൺ
3. മുളക് പൊടി: കാൽ ടീസ്പൂൺ
4. കുരുമുളക് പൊടി: ആവശ്യത്തിന്
5. ഉപ്പ്: ആവശ്യത്തിന്
6. നാരങ്ങാനീര്: ഒരു ടീസ്പൂൺ
7. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: അര ടീസ്പൂൺ
8. വെളിച്ചെണ്ണ: ഒരു ടീസ്പൂൺ
സാലഡിന് ആവശ്യമായവ
9. സലാഡ് വെള്ളരിക്ക
പകുതി ചെറുതായി അരിഞ്ഞത്
10. തക്കാളി: ഒന്ന് ചെറുതായി അരിഞ്ഞത്
11. സവാള: കാൽ ഭാഗം ചെറുതായി അരിഞ്ഞത്
12. ലെറ്റൂസ്: ഒരു കപ്പ് ചതുര കഷണങ്ങളാക്കിയത്
13. മത്തങ്ങാഅരി: ഒരു ടേബിൾ സ്പൂൺ
14. ഉണക്കമുന്തിരി: ഒരു ടീസ്പൂൺ
15. വെളുത്ത എള്ള്: അര ടീസ്പൂൺ
ഡ്രസിങ്
16. ഒലിവ് ഓയിൽ: ഒരു ടീസ്പൂൺ
17. നാരങ്ങാനീര്: ഒരു ടീസ്പൂൺ
18. ഉപ്പ്: ആവശ്യത്തിന്
19. കുരുമുളക് പൊടി: ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കൻ കഷണം പൊടികളും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര് ഉപ്പും ചേർത്ത് 20 മിനിറ്റ് മാറ്റിവെക്കുക. വെളിച്ചെണ്ണയിൽ നന്നായി വേവിച്ചെടുക്കുക.
ഒരു വലിയ ബൗളിൽ അരിഞ്ഞുവെച്ചിരിക്കുന്ന പച്ചക്കറികൾ നന്നായി യോജിപ്പിക്കുക. സലാഡ് ഡ്രസിങ് ചേരുവകൾ നന്നായി യോജിപ്പിച്ചു വെക്കുക. പച്ചക്കറികൾക്ക് മുകളിലായി ചിക്കൻ കഷണങ്ങൾ നിരത്തുക
തയാറാക്കി വെച്ചിരിക്കുന്ന ഒലിവ് ഓയിൽ ഡ്രസിങ്ങിന് മുകളിലായി ഒഴിച്ചു കൊടുക്കുക. മുകളിൽ മത്തങ്ങാഅരി, എള്ള്, ഉണക്കമുന്തിരി എന്നിവ കൂടി വിതറി വിളമ്പാം.
Read more:
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
- ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കിയത് ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് സീതാറാം യെച്ചൂരി
- ഭക്ഷണ ട്രക്കുകൾക്കായി കാത്തുനിന്ന ആറ് പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി; ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 31,341
- നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിൽ; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ