എല്ലാം നിറഞ്ഞ ഒരു പാക്കേജാണ് റിയാലിറ്റി ഷോയായ ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസണ് 6 ലും അങ്ങനെ തന്നെ മറ്റ് സീസണുകളില്‍ നിന്നും വ്യത്യസ്തമായി ആദ്യദിനം തൊട്ട് വന്‍ അടിയാണ് വീട്ടില്‍.
രതീഷ് കുമാര്‍ കേന്ദ്രമായി വീട്ടില്‍ ഉയരുന്ന പ്രശ്നങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ ഒരു പ്രേമം ബിഗ് ബോസ് വീട്ടില്‍ പൊട്ടിവിടരുന്നു എന്ന സംശയമാണ് പ്രേക്ഷകര്‍ക്കുള്ളത്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവെന്‍സര്‍ ജാസ്മിനും നടനായ ഗബ്രിയും തമ്മില്‍ പ്രണയത്തിലായോ എന്ന സംശയത്തിലാണ് ബിഗ് ബോസ് പ്രേമികള്‍. കഴിഞ്ഞ ചില എപ്പിസോഡുകളായി ഗബ്രിയും ജാസ്മിനും തമ്മിലുള്ള രാത്രി സംസാരങ്ങളോടെയാണ് എപ്പിസോഡ് സമാപിക്കുന്നത്.
ആ സംസാരം ഒരു സാധാരണ സംസാരം അല്ലെന്നാണ് ബിഗ് ബോസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെ ചര്‍ച്ച.
പേർളിഷ്,സുജാൻഡ്ര, സൂര്യമണി, ദിൽറോബ്, സാഗറീന എന്നിവർക്ക് ശേഷം ആര്? ചോദ്യത്തിന് ഉത്തരം നാല് ദിവസത്തിൽ. അതേ ജബ്രി എന്നാണ് വൈറലായി ഒരു പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ബിഗ് ബോസ് ചരിത്രത്തില്‍ പേര്‍ളി ശ്രീനിഷ് പോലെ വിജയിച്ച പ്രേമങ്ങള്‍ വളരെ കുറവാണ് എന്ന് തന്നെ പറയാം.
അതേ സമയം ഗബ്രിയും ജാസ്മിനും ലവ് സ്ട്രാറ്റർജി പ്രയോഗിക്കുകയാണോ അല്ല ശരിക്കും പ്രേമമാണോ എന്നതില്‍ പ്രേക്ഷകർ ഇപ്പോഴും സംശയമുണ്ട്. മിക്ക ഇരുവരും രാത്രി വരെ സംസാരിച്ചിരിക്കുന്നത് കാണാം. ഗബ്രിയെ ചാരിയിരുന്ന് ജാസ്മിൻ പൊട്ടിക്കരയുന്നതും ഗബ്രി ജാസ്മിനെ ആശ്വസിപ്പിക്കുന്നതുമൊക്കെ ഇന്നലെ കാണിച്ചിരുന്നു.
Read More…..
- FACT CHECK| പതിനായിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന ടീച്ചറമ്മയുടെ പ്രചാരണ പരിപാടി?
- അന്വേഷണം നടക്കട്ടെ അപ്പോൾ മനസിലാകും സത്യം’; മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി
- അജിത് നായകൻ: ആദിക് രവിചന്ദ്രന്റെ ‘ഗുഡ് ബാഡ് അഗ്ലി’
ഇരുവരും സംസാരിക്കുന്ന സമയത്ത് ക്യാമറ തങ്ങളെ നോക്കുന്നുണ്ടെന്ന് ജാസ്മിൻ ഗബ്രിയോട് രഹസ്യമായി പറയുകയും ചെയ്യുന്നുണ്ടായിരുന്നു.
വെറും നാല് ദിവസത്തില്‍ നിങ്ങള്‍ സെറ്റായോ നിങ്ങള്‍ പുറത്ത് നിന്നും സെറ്റായി വന്നതല്ലെ എന്ന തരത്തില്‍ കഴിഞ്ഞ ദിവസം റോക്കി ഇവരുടെ ബന്ധത്തെ ചോദ്യം ചെയ്തു. ചില പ്രേക്ഷകര്‍ ഈ ചോദ്യം ആവര്‍ത്തിക്കുന്നെങ്കിലും റോക്കി പിന്നീട് ഈ ചോദ്യം ചോദിക്കാതെ ജാസ്മിനെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലാണ് സംസാരിച്ചത്. അതിനാല്‍ ഇതിലെ യാഥാര്‍ത്ഥ്യവും അറിയില്ല.
എന്തായാലും വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഗബ്രിയും ജാസ്മിനും ലവ് സ്ട്രാറ്റർജി കളിക്കുന്നോ എന്ന കാര്യം ചോദിക്കുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.