ആവശ്യമായ ചേരുവകള്
ചിക്കൻ -250 ഗ്രാം
മുളകുപൊടി -അര ടീസ്പൂൺ
മഞ്ഞൾപൊടി -അര ടീസ്പൂൺ
ഗരം മസാല -അര ടീസ്പൂൺ
കുരുമുളക് -ഒന്നര ടീസ്പൂൺ
സോയ സോസ് -ഒരു ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
ഉരുളക്കിഴങ്ങ്-ഒന്ന് വലുത്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ
കറിവേപ്പില -ആവശ്യത്തിന്
കുനാഫ ഡോ-ആവശ്യത്തിന്
തയാറാക്കുന്ന വിധം
എല്ലില്ലാത്ത ചിക്കൻ നീളത്തിൽ മുറിക്കുക. വൃത്തിയാക്കിയ ചിക്കനിലേക്ക് അര ടീ സ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളക് ഒരു ടീസ്പൂൺ സോയ സോസ്, ആവശ്യത്തിന് ഉപ്പ് ചേർത്തുവെക്കുക. ശേഷം വുഡൻ സ്റ്റിക്കിൽ ഓരോന്നായി കുത്തി എടുത്തിട്ട് ഫ്രൈ ചെയ്തെടുക്കുക.
ഒരു വലിയ ഉരുളക്കിഴങ്ങ് ഉപ്പിട്ട് പുഴുങ്ങി ഉടച്ച് വെക്കുക. ഒരു ടേബിൾ സ്പൂൺ ഓയിൽ പാനിലേക്ക് ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ, കുറച്ച് കറിവേപ്പില അരിഞ്ഞതും ചേർത്തുവഴറ്റുക.
അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ കുരുമുളക്, ഉടച്ച ഉരുളക്കിഴങ്ങും ചേർത്ത് മിക്സ് ചെയ്ത് ഫ്ലെയിം ഓഫാക്കുക.
ഫ്രൈ ചെയ്ത ചിക്കൻ ഓരോന്നായി എടുത്ത് പൊട്ടറ്റോ മിക്സ് ചിക്കനെ കവർ ചെയ്ത് കുനാഫ ഡോമിൽ പൊതിഞ്ഞ് ഫ്രൈ ആക്കുക. സ്വാദിഷ്ടമായ ചിക്കൻ കുനാഫ തയാർ.
Read more:
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
- ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കിയത് ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് സീതാറാം യെച്ചൂരി
- ഭക്ഷണ ട്രക്കുകൾക്കായി കാത്തുനിന്ന ആറ് പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി; ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 31,341
- നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിൽ; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ