ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സി.എ.എ) പ്രകാരം പാഴ്സികൾക്കും ക്രൈസ്തവർക്കും പൗരത്വം നേടാമെന്നിരിക്കെ, മുസ്ലീങ്ങളെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനം അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് ധാർമികവും ഭരണഘടനാപരവുമായ കടമയാണെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
”മുസ്ലീം ജനതയുള്ളതിനാൽ ആ പ്രദേശം (പാകിസ്താൻ) ഇപ്പോൾ ഇന്ത്യയുടെ ഭാഗമല്ല. അത് അവർക്കു കൊടുത്തതാണ്. അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനം അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് ധാർമികവും ഭരണഘടനാപരവുമായ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആധുനിക അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലദ്വീപ്, നേപ്പാൾ, മ്യാൻമർ, പാകിസ്താൻ, ശ്രീലങ്ക, ടിബറ്റ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഏകീകൃത ഇന്ത്യയെന്ന ആശയമാണ് അഖണ്ഡഭാരതം”, അമിത് ഷാ വ്യക്തമാക്കി.
വിഭജനകാലത്ത് പാകിസ്താനിലെ ജനസംഖ്യയിൽ 23 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. എന്നാൽ ഇന്നത് 3.7 ശതമാനമായി കുറഞ്ഞു. ബാക്കിയുള്ള ഹിന്ദുക്കൾ എവിടെ പോയി? അവർ ഇന്ത്യയിലേക്ക് വന്നിട്ടില്ല. അവർ പാകിസ്താനിൽ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാവുകയായിരുന്നു. രണ്ടാംകിട പൗരന്മാരായി കണക്കാക്കപ്പെട്ട അവർ അപമാനിക്കപ്പെട്ടു. അവർ പിന്നെ എങ്ങോട്ടാണ് പോകുക. പാർലമെന്റും രാഷ്രീയ കക്ഷികളും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടേ?, അമിത് ഷാ ചോദിച്ചു.
1952-ൽ ബംഗ്ലാദേശിലെ ജനസംഖ്യയുടെ 22 ശതമാനം ഹിന്ദുക്കളായിരുന്നുവെന്നും 2011-ൽ ഇത് 10 ശതമാനമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1992-ൽ അഫ്ഗാനിസ്താനിൽ രണ്ടുലക്ഷം ഹിന്ദുക്കളും സിഖുകാരും ഉണ്ടായിരുന്നു. ഇന്നത് 500 മാത്രമാണ്. അവർക്ക് അവരുടെ മതവിശ്വാസ പ്രകാരം ജീവിക്കാൻ അവകാശമില്ലേ? ഇന്ത്യ ഒന്നായിരുന്നപ്പോൾ അവർ നമ്മുടെ സഹോദരീസഹോദരന്മാരും അമ്മമാരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീംങ്ങൾക്കും പൗരത്വത്തിന് അപേക്ഷിക്കാമെന്നും ഭരണഘടനയിൽ അതിനുള്ള വ്യവസ്ഥയുണ്ടെെന്നും പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി, രാജ്യസുരക്ഷയും മറ്റും പരിഗണിച്ച് അക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നും കൂട്ടിച്ചേർത്തു.
Read more ….
- പൗരത്വ ഭേദഗതിക്കെതിരെ UDF രാജ് ഭവൻ ധർണ്ണ
- കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഎഎ പിൻവലിക്കും’ | Shashi Tharoor | Congress
- പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന സംസ്ഥാനങ്ങളുടെ നിലപാട് നിയമപരമായി തെറ്റ് : നിയമം നടപ്പാക്കൽ ഭരണഘടനാ ബാധ്യത
- വളച്ചും തിരിച്ചും ആന വണ്ടിയില്‍ ‘ഇമാജിന്‍ ഡ്രൈവിംഗ്’: കുട്ടി ഡ്രൈവറെ ഏറ്റെടുത്ത് കേരളം (എക്‌സ്‌ക്ലൂസിവ്)
വ്യക്തമായ രേഖകകൾ ഇല്ലാതെ മൂന്നുരാജ്യങ്ങളിൽനിന്ന് അതിർത്തികടന്നുവന്നവർക്കുള്ള പ്രത്യേക നിയമമാണ് സി.എ.എ എന്ന് അദ്ദേഹം പറഞ്ഞു. രേഖകൾ ഒന്നുമില്ലാത്തവരുടെ കാര്യത്തിൽ എന്തുചെയ്യുമെന്ന ചോദ്യത്തിന്, രേഖകൾ ഇല്ലാത്തവരുടെ കാര്യത്തിൽ പരിഹാരം കാണുമെന്നും തന്റെ വിലയിരുത്തലിൽ 85 ശതമാനംപേർക്കും രേഖകൾ ഉണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.