കൊച്ചി: താമര ലീഷര്‍ എക്സ്പീരിയന്‍സസിന്റെ ലൈലാക് ഹോട്ടല്‍ ഗുരുവായൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. മിതമായ നിരക്കില്‍ താമസ സൗകര്യവും മറ്റ് സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്ന ലൈലാക് ഹോട്ടലില്‍ നിന്നും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തെക്കേനടയിലേക്ക് വെറും 550 മീറ്ററുകള്‍ മാത്രമാണ് ദൂരം.
സഞ്ചാരികള്‍ക്കും അതുപോലെ തന്നെ ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്കും അനുയോജ്യമാകും വിധം എല്ലാ സൗകര്യങ്ങളോടുകൂടി തയ്യാറാക്കിയ 36 റൂമുകളാണ് ലൈലാക് ഹോട്ടലില്‍ സജ്ജമാക്കിയിട്ടുള്ളത്. താമര ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ ലൈലാക് ഹോട്ടലാണ് ഗുരുവായൂരിലേത്.
ഞങ്ങളുടെ വളര്‍ച്ചയില്‍ ഗുരുവായൂര്‍ എന്ന പുണ്യ നഗരം കൂടി കൂട്ടിച്ചേര്‍ക്കപ്പെടുന്നത് ഏറെ ആഹ്ലാദത്തോടെയാണ് ഞങ്ങള്‍ നോക്കിക്കാണുന്നത്. കേരളത്തിലെ ഞങ്ങളുടെ മൂന്നാമത്തെ പ്രൊജക്ടാണിത്. താമര ഗ്രൂപ്പിന്റെ മുന്നോട്ടുള്ള യാത്രയില്‍ കേരളത്തിന് വലിയ പ്രാധാന്യം തന്നെയുണ്ട്.
കണ്ണൂരിലും ആലപ്പുഴയിലുമായി ഞങ്ങളുടെ രണ്ട് പ്രൊജക്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. രാജ്യത്തിനകത്തും പുറത്തും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോടൊപ്പം തന്നെ സൗത്ത് ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ ഞങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരും. – താമര ലീഷര്‍ എക്‌സ്പീരിയന്‍സസ് സിഇഒ & ഡയറക്ടര്‍ ശ്രുതി ഷിബുലാല്‍ പറഞ്ഞു.
ക്ഷേത്രദര്‍ശനത്തിനും, വിവാഹം, വിവാഹനിശ്ചയം തുടങ്ങിയ ആഘോഷങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമായി ഗുരുവായൂരിലെത്തുന്ന കുടുംബങ്ങള്‍ക്കും സൗഹൃദസംഘങ്ങള്‍ക്കും തെരഞ്ഞെടുക്കാവുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ റൂമുകളും സ്യൂട്ട് റൂമുകളും ലൈലാക് ഹോട്ടലില്‍ സജ്ജമാണ്. വലിയ സംഘങ്ങള്‍ക്ക് അനുയോജ്യമായ ഇന്റര്‍ കണക്ടിംഗ് ഓപ്ഷനുകളും ഇവിടെയുണ്ട്. ഒരേ സമയം 127 അതിഥികള്‍ക്ക് വരെ ഏറ്റവും സൗകര്യപ്രദമായ താമസാനുഭവം ലൈലാക് ഉറപ്പുനല്‍കുന്നു.
Read more ….
- പൗരത്വ ഭേദഗതിക്കെതിരെ UDF രാജ് ഭവൻ ധർണ്ണ
- കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഎഎ പിൻവലിക്കും’ | Shashi Tharoor | Congress
- പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന സംസ്ഥാനങ്ങളുടെ നിലപാട് നിയമപരമായി തെറ്റ് : നിയമം നടപ്പാക്കൽ ഭരണഘടനാ ബാധ്യത
കേസര്‍ എന്ന പേരില്‍ ഒരു മള്‍ട്ടികുസീന്‍ വെജിറ്റേറിയന്‍ റെസ്റ്റോറന്റും ഒപ്പം ഇവന്റുകള്‍ സംഘടിപ്പിക്കുവാന്‍ സാധിക്കുന്ന ഉത്സവ എന്ന ബാങ്ക്വറ്റ് ഹാളും ലൈലാക് ഗുരുവായൂരിലുണ്ട്. ഹാളില്‍ ഒരേ സമയം പരമാവധി 300 പേരെയും, സദ്യ ഹാളില്‍ 100 പേരേയും ഉള്‍ക്കൊള്ളാം.
മഴവെള്ള പുനരുപയോഗം, ഊര്‍ജ സംരംക്ഷണ പദ്ധതികള്‍, ഉത്തരവാദിത്വത്തോടുകൂടിയ ലിനന്‍ മാനേജ്‌മെന്റും മാലിന്യ സംസ്‌കരണവും തുടങ്ങിയ കാര്യങ്ങളില്‍ സുസ്ഥിരമായ കാഴ്പ്പാട് ഉയര്‍ത്തിക്കൊണ്ടാണ് ലൈലാക് പ്രവര്‍ത്തിക്കുന്നത്. പന്തയില്‍ ശ്രീ അയ്യപ്പ ക്ഷേത്രം, ചാവക്കാട് ബീച്ച് തുടങ്ങി തൃശൂരിന്റെ സാംസ്‌കാരികത്തനിമയും പ്രകൃതിഭംഗിയും നിറയുന്ന സ്ഥലങ്ങളിലേക്ക് വളരെ ചെറിയ ദൂരം മാത്രമാണ് ലൈലാക് ഹോട്ടലിലില്‍ നിന്നുമുള്ളത്.