ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹിയിൽ വ്യാഴാഴ്ച മഹാപഞ്ചായത്ത് നടക്കും. രാംലീല മൈതാനത്ത് നടക്കുന്ന മഹാപഞ്ചായത്തിൽ വിവിധ കർഷക-തൊഴിലാളി യൂനിയനുകൾ പങ്കെടുക്കും. സമാധാനപരമായുള്ള സമ്മേളനത്തിനുശേഷം കർഷകർ ഗ്രാമങ്ങളിലേക്ക് മടങ്ങുമെന്നും നേതാക്കൾ വ്യക്തമാക്കി. മഹാപഞ്ചായത്തിന് ഡൽഹി പൊലീസ് അനുമതി നൽകിയിട്ടുണ്ട്. പ്രവർത്തകരെ ഡൽഹിയിലേക്ക് കടത്തിവിട്ടില്ലെങ്കിൽ റെയിൽ പാത ഉപരോധിക്കുമെന്നും കർഷക നേതാക്കൾ മുന്നറിയിപ്പ് നൽകി.
മോദി സർക്കാരിൻ്റെ കോർപ്പറേറ്റ് അനുകൂല, വർഗീയ, സ്വേച്ഛാധിപത്യ നയങ്ങൾക്കെതിരായ പോരാട്ടം ശക്തമാക്കാനും കൃഷി, ഭക്ഷ്യസുരക്ഷ, ഉപജീവനമാർഗം, കോർപ്പറേറ്റ് കൊള്ളയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനും പോരാടുന്നതിന് മഹാപഞ്ചായത്ത് സങ്കൽപ് പത്ര അല്ലെങ്കിൽ പ്രമേയത്തിൻ്റെ കത്ത് സ്വീകരിക്കും. വിളകൾക്കുള്ള മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ച നിയമം കൊണ്ടുവരിക, എല്ലാ കർഷകരുടെയും കടങ്ങൾ സമ്പൂർണമായി എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്.
സംയുക്ത കിസാൻ മോർച്ചയിൽ നിന്നും തെറ്റിപ്പിരിഞ്ഞ് രൂപവത്കരിച്ച സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ) വിഭാഗം നേതാക്കളും മഹാപഞ്ചായത്തിൽ പങ്കെടുത്തേക്കും.
Read more:
- അഭിനവ മാധ്യമ ശിങ്കങ്ങൾ ഭയക്കുന്ന കാൾ മാർക്സ് എന്ന ജേണലിസ്റ്റ്; ക്ലാസിക് ദാർശനികൻ്റെ ചരമവാർഷികത്തിൽ മാധ്യമ പ്രവർത്തകർ ഓർക്കേണ്ടത്
- അഴീക്കോടിനെ മലർത്തിയടിച്ച് ലോക്സഭയിലെത്തിയ പൊറ്റക്കാട്; മലയാളത്തിലെ ‘ജോൺഗന്തറിൻ്റെ ‘ 111-ാം ജൻമവാർഷിക ദിനം
- വെസ്റ്റ്ബാങ്കിൽ 4 പലസ്തീൻകാരെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു
- വിവാദ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; ഹരജികൾ നാളെ പരിഗണിക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ