തിരുവനന്തപുരം : നിയമവിരുദ്ധമായി സ്ഥാപിച്ച ബോർഡുകളും ആർച്ചുകളും നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആർച്ചുകൾ സ്ഥാപിക്കുന്ന വിഷയത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
അപകടരഹിതമായ സഞ്ചാരസ്വതന്ത്ര്യം ഉറപ്പാക്കാൻ നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ആർച്ചുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
Read more :
- FACT CHECK| ടിഡിപിക്ക് വോട്ട് അഭ്യര്‍ഥിച്ച് നടി സാമന്ത ? | loksabha election 2024
- ദേശീയപാതക്കാർ 2 കൊല്ലം കഴിഞ്ഞാൽ പോകും പിന്നെ ദുരിതം പേറേണ്ടത് നമ്മൾ’ | AN Shamseer
- ദലിത് ജീവനക്കാരിയെ അപമാനിക്കാൻ ശ്രമം:ഐഐഎമ്മിൽ 8 ജീവനക്കാർക്കെതിരെ കേസെടുത്തു
അപകടമുണ്ടാകാത്ത തരത്തിൽ ആർച്ചുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ നഗരസഭ കൂടുതൽ ജാഗ്രത പുലർത്തുമെന്ന് തിരുവനന്തപുരം നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇക്കാര്യത്തിൽ കർശനമായ നിയന്ത്രണം ആവശ്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു . ഇത് സംബന്ധിച്ച് ഹൈക്കോടതി നിരവധി ഉത്തരവുകൾ പാസാക്കിയിട്ടുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എ. അരവിന്ദ് സമർപ്പിച്ച പരാതിയിലാണ് നടപടി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















