കൊച്ചി: ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനി നത്തിംഗിന്റെ പുതിയ സ്‌മാർട്ട്‌ഫോൺ (2എ) വിപണിയിലെത്തി. മീഡിയാടെക്ക് ഡൈമെൻസിറ്റി 7200 പ്രോ പ്രോസസ്സർ ഉള്ള ഫോൺ (2എ) മികച്ച വൈദ്യുതി ക്ഷമതയും വേഗതയും ഉറപ്പു വരുത്തുന്നു. റാം ബൂസ്റ്റർ ടെക്നോളജിയുള്ള 20 ജിബി(12ജിബി + 8ജിബി) റാം, സ്‍മാർട്ട് ക്ലീൻ, അഡാപ്റ്റീവ് എൻടിഎഫ്എസ് പോലുള്ള ഒപ്റ്റിമൈസേഷനുകൾ കൊണ്ട് വൈദ്യുതി ഉപഭോഗം 10% വരെ കുറക്കാം.
അതിവേഗ ചാർജിങ് പിന്തുണയ്ക്കുന്ന 45വാട്ട് ഫാസ്റ്റ് ചാർജ്ജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. ട്രൂലെൻസ് എഞ്ചിൻ നൽകുന്ന ഡ്യുവൽ 50 എംപി റിയർ ക്യാമറയും 32 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. 6.7” ഫ്ലെക്സിബിൾ അമോലെഡ് ഡിസ്‌പ്ലേ 1,300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസും 120 ഹെർട്സ് റിഫ്രെഷ് നിരക്കുമുണ്ട്.
പ്രഥമ 90° ആംഗിൾ യൂണിബോഡി കവറും നൂതന ക്യാമറ പ്ലെയ്‌സ്‌മെന്‍റും നത്തിംഗിന്‍റെ അതുല്യമായ ഡിസൈൻ എടുത്തുകാട്ടുന്നു. ആൻഡ്രോയിഡ് 14 ഉള്ള നത്തിംഗ് ഒ എസ്സ് 2.5-ൽ പ്രവർത്തിക്കുന്ന ഫോൺ (2എ) എ ഐ- പവർ ഫീച്ചറുകളുമുണ്ട്. 8ജിബി /128ജിബിക്കു ₹23,999, 8ജിബി/ 256ജിബിക്കു ₹25,999, 12ജിബി/ 256ജിബി ക്കു ₹27,999 എന്നിങ്ങനെയാണ് വില.
ഫ്ലിപ്‍കാർട്ട്, ക്രോമ, വിജയ് സെയിൽസ് എന്നിവയിലും മറ്റ് പ്രമുഖ ഔട്ട്‍ലെറ്റുകളിലും ബ്ലാക്ക് ആൻഡ് വൈറ്റ് നിറങ്ങളിൽ ഫോൺ (2എ) ലഭ്യമാണ്. എച്ച് ഡി എഫ് സി കാർഡ് ഉപയോക്താക്കൾക്ക് തൽക്ഷണം ₹2,000/- ഇളവും, ഓൺലൈൻ ട്രാൻസാക്ഷനുകളിൽ എൻസിഇഎംഐ ആനുകൂല്യങ്ങളും ലഭിക്കും.
അതിനു പുറമെ ഫ്ലിപ്‍കാർട്ടിൽ ₹2000/- എക്‌സ്ചേഞ്ച് ഓഫറിൽ 8/128 ജിബി വെറും ₹19,999 ന് ലഭിക്കും. ഫ്ലിപ്‍കാർട്ടിൽ നിന്ന് ഫോൺ (2എ) വാങ്ങുന്ന ഉപഭോക്താക്കൾക്ക് സിഎംഎഫ് ബഡ്‌സ് സാധാരണ വിലയായ 2,499 രൂപയുടെ സ്ഥാനത്ത് ₹1,999/- നും, മൾട്ടിപോർട്ട് 65വാട്ട് സിഎംഎഫ് ചാർജർ സാധാരണ വിലയായ ₹2,999 ന്‍റെ സ്ഥാനത്ത് ₹1,999 നും ലഭിക്കുന്നതാണ്.
Read more ….
- FACT CHECK| ടിഡിപിക്ക് വോട്ട് അഭ്യര്‍ഥിച്ച് നടി സാമന്ത ? | loksabha election 2024
- ദേശീയപാതക്കാർ 2 കൊല്ലം കഴിഞ്ഞാൽ പോകും പിന്നെ ദുരിതം പേറേണ്ടത് നമ്മൾ’ | AN Shamseer
- ഹരിയാനയിലെ വിശ്വാസ വോട്ടെടുപ്പിൽ നായബ് സിംഗ് സൈനിക്ക് ഭൂരിപക്ഷം
പർച്ചേസ് ചെയ്യുന്ന ദിവസം മുതൽ 30 ദിവസത്തേക്കാണ് ഓഫർ. മാത്രമല്ല, മാർച്ച് 12 മുതൽ മാർച്ച് 19 വരെ ഫോൺ (2a) വാങ്ങുന്ന ഏതൊരാൾക്കും 1 വർഷം വരെ പെർപ്ലക്‌സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷന് യോഗ്യത ഉണ്ടായിരിക്കും. ഫോൺ (2a) ഡെലിവറി ചെയ്ത് 5 ദിവസത്തിനുള്ളിൽ നത്തിംഗ്.ടെക് ഇന്ത്യയിൽ ഇത് റിഡീം ചെയ്യാം.
സ്‍മാർട്ട് ഫോണിന് പുറമെ നത്തിംഗ് സബ് ബ്രാൻഡായ സിഎംഎഫിനു കീഴിൽ ബഡ്‌സും നെക്ക്‌ബാൻഡ് പ്രോയും പുറത്തിറക്കി. ബഡ്‌സിന്‍റെ പ്രാരംഭ വില 2,299 രൂപയാണ്. നെക്ക്‌ബാൻഡ് പ്രോയ്ക്ക് 1,799 രൂപയാണ് പ്രാരംഭ വില. രണ്ട് ഉൽപ്പന്നങ്ങളും ഫ്ലിപ്പ്കാർട്ട്, മിന്ത്ര, ക്രോമ, വിജയ് സെയിൽസ് എന്നിവ മുഖേന ലഭ്യമാകും.