ചൂടത്ത് വയർ എരിച്ചിലും അസിഡിറ്റിയുമുണ്ടോ? ഉറപ്പായും ഈ ഭക്ഷണങ്ങൾ കഴിക്കണം

ചൂടത്ത് വയർ എരിച്ചിലും അസിഡിറ്റിയുമുണ്ടോ?<br> ഉറപ്പായും ഈ ഭക്ഷണങ്ങൾ കഴിക്കണംചൂട് സമയത്ത് ശരീരം നല്ലതു പോലെ നോക്കണംചൂടത്ത് കഴിക്കുന്ന പലതും വയറിനെ ബാധിക്കുംചൂടത്ത് എന്തൊക്കെ കഴിക്കണം?ഹോള്‍ ഗ്രെയ്‌നുകള്‍നാം സാധാരണ കഴിക്കുന്ന പരമ്പരാഗത ഭക്ഷണങ്ങള്‍ക്ക് പകരം ബാര്‍ലി, റാഗി, ക്വിനോവ പോലുള്ള ഹോള്‍ ഗ്രെയ്‌നുകള്‍ ചൂട് കാലത്ത് കൂടുതലായി കഴിക്കേണ്ടതാണ്. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും വയറിലെ നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും ഹോള്‍ ഗ്രെയ്‌നുകള്‍ സഹായിക്കും.പഴംചൂട് കാലത്ത് ഉണ്ടാകാവുന്ന അതിസാരം, വയറു വേദന എന്നിവയ്‌ക്കെല്ലാം ശമനം നല്‍കുന്നതാണ് വാഴപ്പഴം. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും പഴം സഹായിക്കും.ഓട്‌സ്വയറിലെ ഗുണപ്രദമായ ബാക്ടീരിയകളെ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഓട്‌സ് ദീര്‍ഘനേരം വയര്‍ നിറഞ്ഞ തോന്നലും ഉണ്ടാക്കും. മറ്റ് ആരോഗ്യഗുണങ്ങളും ഉള്ളതിനാല്‍ വേനല്‍ക്കാലത്ത് ഭക്ഷണക്രമത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്താം.മോരിന്‍വെള്ളംതൈരില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചുണ്ടാക്കുന്ന മോരിന്‍ വെള്ളം മികച്ചൊരു പ്രോബയോട്ടിക്‌സ് ഡ്രിങ്കാണ്. ദഹനപ്രശ്‌നങ്ങള്‍ക്കും വയര്‍വീര്‍ക്കലിനും മലബന്ധത്തിനും ഇത് ഉത്തമപരിഹാരമാണ്. കാലറി കുറഞ്ഞ ഈ പാനീയത്തില്‍ അവശ്യ വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.തൈര് സാദംമോരിന്‍ വെള്ളം പോലെ തന്നെ പ്രോബയോട്ടിക്കുകള്‍ അടങ്ങിയ തൈര് സാദവും വേനലില്‍ കഴിക്കാന്‍ ഉത്തമമാണ്. കാല്‍സ്യവും പ്രോട്ടീനും ഇതില്‍ അടങ്ങിയിരിക്കുന്നു. ലഘുവായ ഈ ഭക്ഷണം ദഹിക്കാനും എളുപ്പമാണ്.

Latest News