ആവശ്യമായ ചേരുവകൾ
സോയാ ചങ്ക്സ് – 1¼ കപ്പ്
സവാള – 2 എണ്ണം
പച്ചമുളക് – 4 എണ്ണം
മല്ലിയില – 1/4 cup
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
മുളകുപൊടി – 3/4 ടീസ്പൂൺ
ഗരം മസാല പൊടി – 1/2 ടീസ്പൂൺ
റൊട്ടിപ്പൊടി – 1/2 1/2 കപ്പ്
മൈദ – 3 ടേബിൾസ്പൂൺ
വെളിച്ചെണ്ണ വറുക്കാന്‍ ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു മണിക്കൂർ തിളച്ച വെള്ളത്തിൽ കുതിർത്തു വച്ചിരുന്ന സോയചങ്ക്സ് വെള്ളം പിഴിഞ്ഞു കളഞ്ഞ് മികിസിയിൽ ഇട്ട് ചതച്ചെടുക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മൂപ്പിച്ച് സവാളയും പച്ചമുളകും വഴറ്റി, മുളകുപൊടിയും ഗരംമസാലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ചതച്ച സോയചങ്ക്സിന്റെ മുക്കാൽഭാഗവും ചേർത്ത് ഇളക്കി മൂപ്പിക്കുക. ഇതിലേക്ക് ചതച്ച സോയചങ്ക്സ് ബാക്കിയും മല്ലിയിലയും ചേർത്ത് യോജിപ്പിക്കാം. ഈ കൂട്ട് തണുത്ത ശേഷം മൈദചേർത്ത് നല്ല തുപോലെ ഇളക്കി കുഴച്ച് കട്‌ലറ്റ് ആകൃതിയിൽ പരത്തിയെടുക്കുക.
5 മിനിറ്റ് ഫ്രീസറിൽ വച്ചാൽ അധികം എണ്ണ കുടിക്കത്തില്ല. നാല് സ്പൂൺ വെള്ളത്തിൽ രണ്ട് സ്പൂൺ മൈദയും അല്പം ഉപ്പും ചേർത്ത് കട്ടകളില്ലാതെ കലക്കിയെടുത്ത്, പരത്തിയ സോയ ചങ്ക്സ് മിക്സ് റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുക.
ചൂടോടെ ടൊമാറ്റോ കെച്ചപ്പിനൊപ്പം കഴിക്കാം
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- ‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്’ -ഗസ്സക്കാർ പറയുന്നു; ഭക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് വിശുദ്ധ മാസത്തിലെ നോമ്പിന് എന്ത് അർത്ഥമുണ്ടാകും?
- അഗ്നി–5 മിഷൻ ദിവ്യാസ്ത്രയ്ക്കു പിന്നിൽ മലയാളി; ‘ദിവ്യപുത്രി’ ഷീന റാണി
- വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂcutl