ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മുഴുവൻ സീറ്റുകളും സ്വന്തമാക്കി യുഡിഎഫിന് ആധിപത്യം നിലനിർത്താൻ കഴിയുമെന്ന് എബിപി ന്യൂസ് – സിവോട്ടർ അഭിപ്രായ സർവേ. 20 സീറ്റുകളിൽ ഒന്നുപോലും എൻഡിഎയ്ക്കു നേടാനാകില്ല. വയനാട്ടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ഇത്തവണയും യുഡിഎഫിന് അനുകൂല തരംഗം സൃഷ്ടിക്കുമെന്ന് സർവേ വിലയിരുത്തുന്നു.
സംസ്ഥാനത്തെ 44.5 ശതമാനം വോട്ടു വിഹിതം കോൺഗ്രസ് നേതൃത്വം നല്കുന്ന യുഡിഎഫ് പിടിച്ചെടുക്കുമെന്നാണ് സർവേ റിപ്പോര്ട്ടിൽ പറയുന്നത്. എൽഡിഎഫ് 31.4 ശതമാനവും എൻഡിഎ 19.8 ശതമാനവും വോട്ട് ഷെയർ സ്വന്തമാക്കും. മറ്റു പാർട്ടികൾ 4.3 ശതമാനം വോട്ടു പിടിക്കുമെന്നും സർവേയിൽ പറയുന്നു.
Read more:
- നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് ബന്ധമുണ്ടെന്ന കാനഡയുടെ വാദം സംശയാത്മകം : ന്യൂസിലാൻഡ്
- ഇസ്രായേൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ
- ഇൻഡ്യ സഖ്യത്തിൽ സീറ്റ് വിഭജനം വൈകുന്നു : ഝാർഖണ്ഡിൽ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി സി.പി.ഐ
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് തുടങ്ങിയിടങ്ങളിലെല്ലാം അവർ സമ്പൂർണ ആധിപത്യം ഉറപ്പിക്കും. എന്നാൽ സഖ്യകക്ഷി ചർച്ചകൾ നടക്കുന്ന തമിഴ്നാട്ടിൽ ബിജെപിക്ക് നിരാശയാകുമെന്നും അവിടെ ഡിഎംകെ മുന്നണി തൂത്തുവാരുമെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ