ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിന്റെ സീറ്റ് വിഭജനം വൈകുന്നതിനാൽ ഝാർഖണ്ഡിൽ സി.പി.ഐ ഒറ്റക്ക് മത്സരിക്കാനൊരുങ്ങുന്നു. സംസ്ഥാനത്തെ 14 സീറ്റിൽ എട്ടെണ്ണത്തിൽ തനിച്ച് മത്സരിക്കാനാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനം.
ഇൻഡ്യ മുന്നണിയിലെ സീറ്റ് വിഭജനം വൈകുന്നതിനാലാണ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി മഹേന്ദ്ര പഥക് പറഞ്ഞു. ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി, എന്നാൽ കോൺഗ്രസും മഹാഗഡ്ബന്ധനും സീറ്റ് വിഭജനത്തെക്കുറിച്ച് ഇതുവരെ ചർച്ച നടത്തിയിട്ടില്ല. റാഞ്ചിയിൽ ചേർന്ന പാർട്ടി സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥികളെ മാർച്ച് 16നുശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read more:
സീറ്റ് വിഭജന ചർച്ചകൾ ദേശീയ തലത്തിൽ ആരംഭിച്ചിട്ടുണ്ടെന്നും സി.പി.ഐ തീരുമാനം പാർട്ടിയിലെ അച്ചടക്കമില്ലായ്മയാണ് സൂചിപ്പിക്കുന്നതെന്നും ഝാർഖണ്ഡിലെ ഭരണക്ഷിയായ ജെ.എം.എം വക്താവ് മനോജ് പാണ്ഡെ പ്രതികരിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ