ന്യൂഡൽഹി: കേരള ഹൈക്കോടതിയിലേക്ക് 6 പുതിയ ജഡ്ജിമാരെ ശിപാര്‍ശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. 7 പേരുടെ പട്ടികയില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയത്. 6 പേരും ഹൈക്കോടതി അഭിഭാഷകരാണ്.
അഡ്വ. അബ്ദുൽ ഹക്കീം മുല്ലപ്പള്ളി അബ്ദുൽ അസീസ്, അഡ്വ. ശ്യാം കുമാർ, അഡ്വ. പി. എം. മനോജ്, അഡ്വ. ഹരിശങ്കർ വിജയൻ മേനോൻ, അഡ്വ. മനു ശ്രീധരൻ നായർ, അഡ്വ. ഈശ്വര സുബ്രഹ്മണി എന്നിവരെയാണ് സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തിരിക്കുന്നത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരള ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ ആയിരുന്ന ശ്രീജ വി.പി. യെ ജഡ്ജിയാക്കാനാനുള്ള ശിപാർശ കൊളീജിയം കേന്ദ്ര വിലയിരുത്തലിനെ തുടർന്ന് തളളിയെന്നാണ് സൂചനകൾ.
കേരള ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ശ്രീജയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കണമെന്ന ശിപാര്‍ശ ഹൈക്കോടതി കൊളീജിയം നൽകിയിരുന്നു. എന്നാല്‍ ശ്രീജയെ ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം കേന്ദ്രത്തിന് കൈമാറിയില്ല.
സിപിഎമ്മിന്റെ അഭിഭാഷക സംഘടനയുടെ സജീവ പ്രവര്‍ത്തക ആണ് ശ്രീജ. സാമൂഹിക മാധ്യമത്തിലൂടെ ശ്രീജ നടത്തിയ ചില അഭിപ്രായ പ്രകടനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി കൊളീജിയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇപ്പോഴും സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തക ആയി ശ്രീജ പ്രവര്‍ത്തിക്കുന്നുവെന്ന് കേന്ദ്രം ഫയലിൽ കുറിച്ചെന്നാണ് സൂചന.
അതേസമയം; സിപിഎം അനുഭാവി ആണെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തിയ നിയമ മന്ത്രാലയം വിലയിരുത്തിയ പി.എം.മനോജിലെ കേരള ഹൈക്കോടതി ജഡ്ജിയാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ നൽകി.
ഇടത് സര്‍ക്കാരുകളുടെ കാലത്ത് ഗവണ്‍മെന്റ് പ്ലീഡര്‍ ആയിരുന്ന പി.എം. മനോജിനെയാണ് കേന്ദ്ര നിയമമന്ത്രാലയത്തിൻ്റെ വിലയിരുത്തല്‍ മറികടന്ന് ജഡ്ജിയിക്കാൻകൊളീജിയം ശിപാര്‍ശ ചെയ്തത്.
2010ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും പി.എം. മനോജ് ഗവണ്‍മെന്റ് പ്ലീഡര്‍ ആയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മനോജ്, സിപിഎം അനുഭാവി ആണെന്ന് കേന്ദ്ര നിയമ മന്ത്രാലയം ഫയലില്‍ കുറിച്ചത്. എന്നാല്‍ ഇക്കാര്യം വ്യക്തത ഇല്ലാത്തതാണെന്നാണ് സുപ്രീം കോടതി കൊളീജിയത്തിൻ്റെ. ഒരാളുടെ രാഷ്ട്രീയ പശ്ചാത്തലം മാത്രം ചൂണ്ടിക്കാട്ടി ജഡ്ജി സ്ഥാനം നിഷേധക്കാന്‍ കഴിയില്ലെന്നും കൊളീജിയം അറിയിച്ചു.
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- ‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്’ -ഗസ്സക്കാർ പറയുന്നു; ഭക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് വിശുദ്ധ മാസത്തിലെ നോമ്പിന് എന്ത് അർത്ഥമുണ്ടാകും?
- അഗ്നി–5 മിഷൻ ദിവ്യാസ്ത്രയ്ക്കു പിന്നിൽ മലയാളി; ‘ദിവ്യപുത്രി’ ഷീന റാണി
- വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















