സിപിഎം അനുഭാവിയെന്ന് കേന്ദ്രം; ജഡ്ജിയായി നിയമിച്ച് സുപ്രീം കോടതി കൊളീജിയം

ന്യൂഡല്‍ഹി: സിപിഎം  അനുഭാവി ആണെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തിയ നിയമ മന്ത്രാലയം വിലയിരുത്തിയ അഭിഭാഷകനെ കേരള ഹൈക്കോടതി ജഡ്ജിയാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ. അതേസമയം, പിണറായി സര്‍ക്കാരിന്റെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറിനെ ജഡ്ജിയായി ഉയര്‍ത്തണമെന്ന ശുപാര്‍ശ കൊളീജിയം തള്ളിയെന്നാണ് വിവരം.

 ഇടത് സര്‍ക്കാരുകളുടെ കാലത്ത് ഗവണ്‍മെന്റ് പ്ലീഡര്‍ ആയിരുന്ന പി.എം. മനോജിനെയാണ് കേന്ദ്ര നിയമമന്ത്രാലയത്തിൻ്റെ വിലയിരുത്തല്‍ മറികടന്ന് ജഡ്ജിയിക്കാൻകൊളീജിയം ശിപാര്‍ശ ചെയ്തത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരള ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ ആയിരുന്ന ശ്രീജ വി.പി. യെ ജഡ്ജിയാക്കാനാനുള്ള ശിപാർശ കൊളീജിയം കേന്ദ്ര വിലയിരുത്തലിനെ തുടർന്ന്.

2010ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും പി.എം. മനോജ് ഗവണ്‍മെന്റ് പ്ലീഡര്‍ ആയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മനോജ്, സിപിഎം അനുഭാവി ആണെന്ന് കേന്ദ്ര നിയമ മന്ത്രാലയം ഫയലില്‍ കുറിച്ചത്. എന്നാല്‍ ഇക്കാര്യം വ്യക്തത ഇല്ലാത്തതാണെന്നാണ് സുപ്രീം കോടതി കൊളീജിയത്തിൻ്റെ. ഒരാളുടെ രാഷ്ട്രീയ പശ്ചാത്തലം മാത്രം ചൂണ്ടിക്കാട്ടി ജഡ്ജി സ്ഥാനം നിഷേധക്കാന്‍ കഴിയില്ലെന്നും കൊളീജിയം അറിയിച്ചു..

കേരള ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ശ്രീജയെ  ഹൈക്കോടതി ജഡ്ജിയായി നിയമിക്കണമെന്ന ശിപാര്‍ശ ഹൈക്കോടതി കൊളീജിയം നൽകിയിരുന്നു. എന്നാല്‍ ശ്രീജയെ ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം കേന്ദ്രത്തിന് കൈമാറിയില്ല. ശ്രീജയെ ജഡ്ജിയായി ഉയര്‍ത്തണമെന്ന ഹൈകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം തള്ളിയതായാണ് സൂചന.

സിപിഎമ്മിന്റെ അഭിഭാഷക സംഘടനയുടെ സജീവ പ്രവര്‍ത്തക ആണ് ശ്രീജ. സാമൂഹിക മാധ്യമത്തിലൂടെ ശ്രീജ നടത്തിയ ചില അഭിപ്രായ പ്രകടനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി കൊളീജിയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇപ്പോഴും സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തക ആയി ശ്രീജ പ്രവര്‍ത്തിക്കുന്നുവെന്ന് കേന്ദ്രം ഫയലിൽ കുറിച്ചെന്നാണ് സൂചന.

Latest News