കൊല്ലം: ചിതറയിലെ പെട്രോൾ പമ്പിൽവച്ച് യുവാവിന് വെട്ടേറ്റു. ജെസിബി ഓപ്പറേറ്ററായ ചിതറ സ്വദേശി റാഫിയ്ക്കാണ് വെട്ടേറ്റത്. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. മറ്റൊരു ജെസിബിയുടെ ഉടമയാണ് വെട്ടിയതെന്നാണ് റാഫിയുടെ മൊഴി.
ജെസിബി ഓപ്പറേറ്ററെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. താടിയ്ക്ക് വെട്ടേറ്റ റാഫി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.