തിരുവനന്തപുരം: വടകര എംപി കെ മുരളീധരൻ തൃശൂരിൽ മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ സിറ്റിംഗ് എംപി ടി.എൻ. പ്രതാപന് പുതിയ പദവി. കെപിസിസി വർക്കിംഗ് പ്രസിഡൻ്റായിട്ടാണ് തീരുമാനം.പ്രതാപനെ പുതിയ പദവിക്കായുള്ള നിർദേശം എഐസിസി അധ്യക്ഷൻ അംഗീകരിച്ചു.
നിയമനം സംബന്ധിച്ച് വിവരം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രസ്താവനയിലൂടെ അറിയിച്ചു.നിലവിൽ രണ്ട് വർക്കിംഗ് പ്രസിഡന്റുമാരാണ് സംസ്ഥാന കോൺഗ്രസിനുള്ളത്.മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷും കൽപ്പറ്റ എംഎൽഎ. ടി. സിദ്ദിഖുമാണ് നിലവിൽ പദവിയിലുണ്ടായിരുന്ന

ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനം ഇരുകൈയോടെയും സ്വീകരിക്കുമെന്ന് പ്രതാപന്‍ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
തൃശൂരിലെ സിറ്റിങ് എംപിയായ പ്രതാപന്‍ വീണ്ടും മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രതാപന്‍ തൃശൂരില്‍ പ്രചാരണത്തിനിറങ്ങുകയും ചെയ്തിരുന്നു. 150 ഓളം സ്ഥലങ്ങളില്‍ പ്രതാപന് വേണ്ടി ചുവരെഴുത്തുകള്‍ നടത്തുകയും മൂന്നരലക്ഷത്തോളം പോസ്റ്ററുകള്‍ ഇറക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് കഴിഞ്ഞ കോണ്‍ഗ്രസ് സെന്‍ട്രല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നാടകീയ തീരുമാനം ഉണ്ടായത്. പ്രതാപന് വേണ്ടിയുള്ള ചുവരെഴുത്തുകള്‍ മായ്ക്കാന്‍ തൃശ്ശൂര്‍ ഡിസിസി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവും നൽകിയിരുന്നു.
















