കൊച്ചി: രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ വനിതകളുടെ പങ്ക് 2017-ലെ 15.2 ശതമാനത്തില്‍ നിന്ന് 2023-ല്‍ 20.9 ശതമാനമായി ഉയര്‍ന്നതായി അസോസ്സിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ (എഎംഎഫ്ഐ) ഡാറ്റ ഉപയോഗിച്ച് ക്രിസില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന രീതിയിലെ വനിതകളുടെ ശാക്തീകരണം, ഓഹരി വിപണിയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള അവരുടെ കൂടിയ താല്‍പര്യം എന്നിവ ഇവിടെ ദൃശ്യമാണ്.മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം 50 ലക്ഷം കോടി രൂപ കടന്നപ്പോള്‍ വനിതകളുടെ സാന്നിധ്യവും ഗണ്യമായി വര്‍ധിക്കുന്നുണ്ട്.
ബി-30 വിഭാഗത്തില്‍ പെട്ട പട്ടണങ്ങളില്‍ വനിതാ നിക്ഷേപകരുടെ പങ്കാളിത്തം 15 ശതമാനത്തില്‍ നിന്ന് 18 ശതമാനമായും അവരുടെ ആസ്തികള്‍ 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. വനിതാ നിക്ഷേപകരില്‍ പകുതിയോളവും 25-44 വയസിനിടയിലുള്ളവരാണ്.
Read more ….
- രാജസ്ഥാനില്‍ പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു
- നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രി, സത്യപ്രതിജ്ഞ വൈകിട്ട്
- കോഴിക്കോട് പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
- കേരളത്തിൽ മാത്രമായി CAA നടപ്പാക്കില്ലെന്ന്എന്ത് അധികാരത്തിലാണ് പിണറായി വിജയൻ പറയുന്നത്| k sudhakaran
- സിഎഎയിൽ സംസ്ഥാന സർക്കാരിന് ആത്മാർത്ഥയില്ല വി ഡി സതീശൻ | VD satheesan
വനിതാ നിക്ഷേപകര്‍ 40 ശതമാനമുള്ള ഗോവയാണ് ഇക്കാര്യത്തില്‍ മുന്നില്‍. 30 ശതമാനവുമായി വടക്കു കിഴക്കന്‍ മേഖല രണ്ടാം സ്ഥാനത്തുമുണ്ട്. മ്യൂച്വല്‍ ഫണ്ട് രംഗത്തെ വനിതാ ഡിസ്ട്രിബ്യൂട്ടര്‍മാരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ഒരു ലക്ഷം കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന വിധത്തില്‍ 42,000 രജിസ്ട്രേഷനുകളാണ് ഇവിടെയുള്ളത്.
പരമ്പരാഗത രീതികളില്‍ തുടരാത്ത വനിതാ നിക്ഷേപകര്‍ ഈ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്കു വഴി തെളിക്കുമെന്ന് മ്യൂച്വല്‍ ഗ്രോത്ത് എന്ന പേരിലുള്ള ഈ റിപോര്‍ട്ട് പുറത്തിറക്കുന്നതിനെ കുറിച്ചു സംസാരിക്കവെ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് പറഞ്ഞു. സാമ്പത്തിക ശാക്തീകരണ രംഗത്തെ വനിതകളുടെ വളര്‍ച്ചയാണ് ഈ രംഗത്തെ ഉയര്‍ന്ന് വരുന്ന വനിതാ പങ്കാളിത്തം ചൂണ്ടിക്കാട്ടുന്നതെന്ന് എഎംഎഫ്ഐ ചെയര്‍മാന്‍ നവനീത് മുനോട് പറഞ്ഞു.