മലയാളം, ജപ്പാനീസ് പ്രൊഡക്ഷൻ ബാനറിൽ നിർമ്മിച്ച ആദ്യ ഇൻഡോ ജപ്പാനീസ് മാർഷൽ ആർട്ട് ഷോർട്ട് ഫിലിമാണ് വിസ്പേഴ്സ് ഓഫ് ദ ലോസ്റ്റ്. ചിത്രം പ്രേക്ഷക ശ്രദ്ധ നേടുകയാണ്.
ജപ്പാനീസ് ഫിലിം ആക്ടർ ഓർസൺ മൂച്ചിസുകിയും സുകുമാർ തെക്കേപ്പാട്ടും ചേർന്നാണ് നിർമാണം നിർവ്വഹിച്ചിരിക്കുന്നത്.
അഭിനയേതാവും ഡബ്ബിങ് ആർട്ടിസ്റ്റുമായ രമേഷ് മേനോൻ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ഓർസൺ മൂച്ചിസുകി പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഈ ഫിലിമിലെ ആക്ഷൻ കൊറിയോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്ന അർജുൻ ഹൈബ്രിഡ് കളരിയാണ് മറ്റൊരു പ്രധാന വേഷം ചെയ്തിരിക്കുന്നത്.
Read More…….
- സിനിമയുടെ ആദ്യഭാഗം കാണാൻ അവസരം നിഷേധിച്ചു: തിയേറ്റർ ഉടമയ്ക്ക് 50,000 രൂപ പിഴ ഈടാക്കി ഉപഭോക്തൃ കമ്മിഷൻ
- സൈജു കുറുപ്പിന്റെ ‘റിട്ടൺ ആന്റ് ഡയറക്ടഡ് ബെെ ഗോഡ്’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകനായി മാറിയ സൂര്യ കിരൺ
- ഷാരൂഖ് ഖാന്റെ കാലിൽ തൊട്ട് വണങ്ങി അറ്റ്ലി: കെട്ടിപിടിച്ചു ബോളിവുഡ് സൂപ്പർസ്റ്റാർ
- കളത്തിലിറങ്ങാൻ രങ്കണ്ണനും പിള്ളേരും: ‘ആവേശ’ത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
അഭിനയേതാവും പുതുമുഖ സംവിധായകനുമായ കൃഷ്ണദാസ് മുരളിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ആക്ഷൻ കോറിയോഗ്രഫി അർജുൻ ഹൈബ്രിഡ് കളരി, ക്യാമറ അച്യുതൻ വാര്യർ. എഡിറ്റിംഗ്, വിഎഫ്എക്സ് ജോബിൻ ജോസഫ്, മ്യൂസിക് നിതിൻ ജോർജ്, സൗണ്ട് ഡിസൈൻ രാജേഷ് കെ രമണൻ, കോസ്റ്റുസ് ദിവ്യ ജോർജ്.
ഡി.ഐ- ഉണ്ണി മലയിൽ. മേക്കപ്പ് അൻസാരി ഇസ്മക്കെ, പ്രൊഡക്ഷൻ കൺട്രോളർ താഹ കോൽപോഡ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവ് പോൾ, പോസ്റ്റർ ഡിസൈൻ ടെൻ പോയിൻറ്.