മലബാറിൽ ഫേമസ് ആയൊരു പലഹാരമാണിത്. രുചിൽ കേമനാണ്. പാകം ചെയ്യുവാൻ കുറച്ചു സമയമെടുക്കുമെങ്കിലും കിളിക്കൂട് പലരുടെയും പ്രിയപ്പെട്ട പലഹാരമാണ്
വേണ്ട ചേരുവകൾ.
സവാള
പച്ചമുളക്
ഇഞ്ചി വെളുതുള്ളി പേസ്റ്റ്
ഉരുളക്കിഴങ്ങ്
മഞ്ഞൾ പൊടി
മുളക് പൊടി
ഗരം മസാല
ഉപ്പ്
ചിക്കൻ എല്ല് മാറ്റിയത്
മുട്ട
കാടമുട്ട
വറുത്ത സേമിയ
എണ്ണ
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ ബോൺലെസ്സ് ചിക്കൻ ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ മഞ്ഞൾപൊടി അര ടേബിൾസ്പൂൺ മുളക്പൊടി എന്നിവയും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക..വേവിച്ച ചിക്കൻ മിക്സിയിൽ ഇട്ടു ഒന്ന് ചെറുതായി പൊടിച്ചു വയ്ക്കുകയോ അല്ലെങ്കിൽ ചെറുതായി പിച്ചി ഇടുകയോ ചെയ്യാം. ഉരുളക്കിഴങ്ങ് വേവിച്ചു മാറ്റി വയ്ക്കുക. കാടമുട്ട പുഴുങ്ങി മാറ്റിവയ്ക്കുക. ണ്ട് മുട്ട ഒരു നുള്ള് ഉപ്പു ചേർത്ത് നന്നായി അടിച്ചെടുക്കാം.
വറുത്ത സേമിയ ചെറുതായി മുറിച്ചു മാറ്റി വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി ആവശ്യത്തിനു ഓയിൽ ഒഴിക്കാം. ചൂടായി വരുമ്പോൾ അരിഞ്ഞു വച്ച സവാള ഒരു നുള്ളു ഉപ്പു എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം .. അടച്ചു വച്ച് വേവിക്കാതെ ഇരിക്കാൻ പ്രത്ത്യേകം ശ്രദ്ദിക്കണം. നിറം ഒന്ന് മാറി വരുമ്പോൾ പച്ചമുളക് , ഇഞ്ചി വെളുതുള്ളി ചേരുവകൾ ചേർത്ത് പച്ചമണം മാറും വരെ വഴറ്റണം. ശേഷം പൊടിച്ചുവച്ച ചിക്കനും ഒപ്പം മഞ്ഞൾപൊടി മസാല പൊടി മുളക്പൊടി എന്നിവ കൂടി ചേർക്കാം.
കൂട്ടത്തിൽ തന്നെ വെന്ത ഉരുളക്കിഴങ്ങ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കാം. മസാല തയ്യാറായി കഴിഞ്ഞാൽ കയ്യിൽ ലേശം എണ്ണ തടവി ഓരോ ഉരുളകൾ ആയി നന്നായി ഉരുട്ടി എടുത്തു ഒരു കിളിക്കൂടിന്റെ രൂപത്തിൽ പരത്തി എടുക്കാം .. വശങ്ങളൊക്കെ നന്നായി ഷേപ്പ് ആക്കി കൊടുക്കാം.
- Read More….കോഴി നിറച്ച് പൊരിച്ചത്
- Kappa Biryani | നാടൻ കപ്പ ബിരിയാണി
- ഓൺലൈനിലൂടെ കിഡ്‌നി വിൽക്കാൻ ആളെ തേടിയ സി.എക്കാരന് നഷ്ട്ടം ലക്ഷങ്ങള്‍
- മാർച്ച് മാസം പോകാം ഈ കിടിലം സ്ഥലങ്ങളിലേക്ക്
- ഈ ഭക്ഷണങ്ങൾ ഫാറ്റി ലിവർ തടയും
തയ്യാറായ കിളിക്കൂടുകൾ ഓരോന്നും അടച്ചു വച്ച മുട്ടയിൽ മുക്കി ശേഷം സേമിയയിൽ മുക്കി പൊതിഞ്ഞു എടുക്കാം. ശേഷം തിളച്ച എണ്ണയിൽ ഓരോന്നും പൊരിച്ചു എടുക്കുക. തയ്യാറായി വന്ന ഓരോ കിളിക്കൂടിന്റെയും മുകളിൽ പുഴുങ്ങിയ കാട മുട്ട വച്ച് സെർവ് ചെയ്യാം.