തൃശൂർ:ഫ്ലോട്ടിങ് സംവരണരീതി നിർത്തലാക്കുന്നതോടെ എൻജിനിയറിങ്, മെഡിക്കൽ പ്രവേശനത്തിൽ നിലവിലുള്ള പിന്നാക്ക, സംവരണ വിഭാഗങ്ങൾക്ക് നഷ്ടമാവുക 750-ഓളം സീറ്റുകൾ.174 മെഡിക്കൽ വിദ്യാർഥികളും 573 എൻജിനിയറിങ് വിദ്യാർഥികളുമാണ് 2022-23 വർഷത്തിൽ ഈ സംവിധാനം പ്രയോജനപ്പെടുത്തിയത്.
ഫ്ലോട്ടിങ് സൗകര്യം ഇല്ലാതാകുമ്പോൾ വരുംവർഷങ്ങളിൽ ഇതിനുസമാനമായ സീറ്റുകളാണ് നഷ്ടപ്പെടുക. ഈഴവ, മുസ്ലിം, ലത്തീൻ കത്തോലിക്ക, പിന്നാക്കഹിന്ദു, വിശ്വകർമ തുടങ്ങിയ സമുദായങ്ങൾക്കൊപ്പം മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും (ഇ.ഡബ്ല്യു.എസ്.) മാറ്റം ബാധിക്കും.
അടുത്തവർഷത്തെ എൻജിനിയറിങ് പ്രവേശനത്തിൽ ഫ്ലോട്ടിങ് സംവരണരീതി അവസാനിപ്പിക്കണമെന്ന സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയ്ക്ക് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കഴിഞ്ഞദിവസം അംഗീകാരം നൽകിയിരുന്നു.
Read more ….
- അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത
- ഓൺലൈനിലൂടെ കിഡ്നി വിൽക്കാൻ ആളെ തേടിയ സി.എക്കാരന് നഷ്ട്ടം ലക്ഷങ്ങള്
- മമത ഒരിക്കലെങ്കിലും തനിക്കെതിരെ മത്സരിക്കണമെന്ന് വെല്ലുവിളിച്ച് അധിർ രഞ്ജൻ ചൗധരി
- പൗരത്വ ഭേദഗതി നിയമ വിജ്ഞാപനം പിൻവലിക്കാൻ സർക്കാർ തയ്യാറാകണം:ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു:കാന്തപുരം
- പൗരത്വ നിയമം മതേതരത്വത്തിന്റെ മരണമണി:ഭാരതത്തിൽ പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡം മതമാക്കിമാറ്റുന്നു:എൻ.കെ പ്രേമചന്ദ്രൻ
ഇതനുസരിച്ച് പ്രോസ്പക്ടസിൽ ആവശ്യമായ മാറ്റംവരുത്താനാവശ്യപ്പെട്ട് പ്രവേശനപരീക്ഷാ കമ്മിഷണർക്ക് പ്രിൻസിപ്പൽ സെക്രട്ടറി കത്തുനൽകിയിട്ടുണ്ട്. ഒരേ പ്രോസ്പെക്ടസും സംവരണരീതിയുമാണ് പാലിക്കുന്നതെന്നതിനാൽ ഭേദഗതി മെഡിക്കൽ പ്രവേശനത്തെയും ബാധിക്കും.
ഫ്ലോട്ടിങ് രീതിയനുസരിച്ച് മിടുക്കരായ കുട്ടികളെല്ലാം മെച്ചപ്പെട്ട കോളേജുകൾ തേടിപ്പോകുമ്പോൾ വയനാട്, ഇടുക്കി പോലുള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങളിൽ സംവരണക്കാർ മാത്രമാകുന്നുവെന്നാണ് കത്തിൽ പറയുന്നത്. ഇത് കോളേജുകളുടെ നിലവാരത്തെ ബാധിക്കുന്നുവെന്നുമുള്ള വാദവും സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിലുണ്ട്.