കോഴിക്കോട്:പൗരത്വ ഭേദഗതി ജനങ്ങൾക്കിടയിൽ സൗഹൃദവും ഐക്യവും രൂപപ്പെടുത്തുന്നതിന് പകരം ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു ഇത് രാഷ്ട്രപുരോഗതിക്ക് തടസ്സമാകുമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.പൗരത്വത്തിന്‍റെ മാനദണ്ഡം മതമാകുന്നത് ഭരണഘടനാ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും കാന്തപുരം പറഞ്ഞു.
ബഹിരാകാശത്ത് സ്വന്തമായ നിലയം നിർമിക്കാൻ നമ്മുടെ രാജ്യം ആലോചിക്കുന്ന കാലത്ത് വിശ്വാസത്തിന്റെയും സ്വത്വത്തിന്റെയും പേരിൽ ആളുകളെ തമ്മിലകറ്റുന്ന നിയമങ്ങൾ കൊണ്ടുവരുന്നത് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ വലുപ്പം കുറയ്ക്കാനേ ഇടയാക്കൂ. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമ വിജ്ഞാപനം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
Read more ….
- അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത
- പൗരത്വ നിയമ ഭേദഗതിയനുസ്സരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായി
- മോദി വീണ്ടും പ്രധാനമന്ത്രി ആവണമെന്നാണ് ആഗ്രഹം : നടൻ ശരത് കുമാർ
- സി.എ.എക്കെതിരേ കേരളം നിയമ പരിശോധന തുടങ്ങി; കേടതിയില്‍ പോകാന്‍ ഡി.വൈ.എഫ്.ഐയും
- പൗരത്വ നിയമം മതേതരത്വത്തിന്‍റെ മരണമണി:ഭാരതത്തിൽ പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡം മതമാക്കിമാറ്റുന്നു:എൻ.കെ പ്രേമചന്ദ്രൻ