കോഴിക്കോട്:എസ്.എസ്.എൽ.സി കണക്ക് പരീക്ഷയിൽ യുട്യൂബർ പറഞ്ഞതുപോലെ ഗ്രാഫ് വരച്ച് അടയാളപ്പെടുത്താനുള്ള ചോദ്യം വന്നതിൽ സംശയമുയർത്തി അധ്യാപകർ.ചോദ്യക്കടലാസിനൊപ്പം കണ്ടുപരിചയമില്ലാത്ത ഗ്രാഫ് പേപ്പർ കിട്ടിയപ്പോൾ കുട്ടികൾ അന്തംവിടുകയും ചെയ്തു.
തിങ്കളാഴ്ചനടന്ന പരീക്ഷയിലാണ് ഗ്രാഫ് പേപ്പറിൽ വരച്ച് അടയാളപ്പെടുത്താനുള്ള ചോദ്യം ചോദിച്ചത്.ഗണിതപഠനത്തിൽ ഇപ്പോൾ ഗ്രാഫ് പേപ്പർ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നില്ലെന്ന് അധ്യാപകർ പറയുന്നു.ഈ സാഹചര്യത്തിലാണ് ‘തിങ്കളാഴ്ച നടക്കുന്ന പരീക്ഷയിൽ ഗ്രാഫ് പേപ്പർ ചോദിക്കുന്നത് ഇങ്ങനെ.
Read more ….
- പൗരത്വ ഭേദഗതി നിയമ വിജ്ഞാപനം പിൻവലിക്കാൻ സർക്കാർ തയ്യാറാകണം:ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു:കാന്തപുരം
- പൗരത്വ നിയമം മതേതരത്വത്തിന്റെ മരണമണി:ഭാരതത്തിൽ പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡം മതമാക്കിമാറ്റുന്നു:എൻ.കെ പ്രേമചന്ദ്രൻ
- മമത ഒരിക്കലെങ്കിലും തനിക്കെതിരെ മത്സരിക്കണമെന്ന് വെല്ലുവിളിച്ച് അധിർ രഞ്ജൻ ചൗധരി
- പൗരത്വ നിയമ ഭേദഗതിയനുസ്സരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായി
- അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത
പഠിച്ചില്ലെങ്കിൽ പണി കിട്ടും’ എന്ന വീഡിയോ ഒരു യുട്യൂബ് ചാനലിൽ വന്നത്. നാളത്തെ പരീക്ഷയ്ക്ക് ഗ്രാഫ് പേപ്പർ കൈയിൽ വരാൻ സാധ്യതയുണ്ടെന്നും യുട്യൂബർ വിദ്യാർഥികളോട് പറയുന്നുണ്ട്. വീഡിയോ പ്രചരിക്കപ്പെട്ടതോടെ കുട്ടികളെല്ലാം സംശയംചോദിച്ച് വിളിച്ചിരുന്നെന്ന് അധ്യാപകർ പറയുന്നു.
ചാനലിൽ പറഞ്ഞതുപോലെ തിങ്കളാഴ്ച പരീക്ഷയ്ക്ക് ചോദ്യം വന്നു. ഗ്രാഫ് പേപ്പറും ഇതിനൊപ്പം നൽകി. ആറു ചോദ്യങ്ങളിൽ നാലെണ്ണത്തിന് ഉത്തരം നൽകാവുന്ന ഗ്രൂപ്പിലായിരുന്നു ചോദ്യമെന്നതിനാൽ കുട്ടികൾ മിക്കവരും ഈ ചോദ്യം ഒഴിവാക്കി.