ഹോണ്ട മനേസര്‍ ഹാഫ് മാരത്തണ്‍ രണ്ടം പതിപ്പ് വിജയകമായി സമാപിച്ചു

കൊച്ചി: റണ്‍ ഫോര്‍ റോഡ് സേഫ്റ്റി എന്ന മുദ്രാവാക്യവുമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) സംഘടിപ്പിച്ച ഹോണ്ട മനേസര്‍ ഹാഫ് മാരത്തണിന്‍റെ രണ്ടാം പതിപ്പ് വിജയകരമായി സമാപിച്ചു. 2024 മാര്‍ച്ച് 10ന് ഹരിയാന ഗുരുഗ്രാമിലെ ഐഎംടി മനേസറിലെ എച്ച്എംഎസ്ഐയുടെ ഗ്ലോബല്‍ റിസോഴ്സ് ഫാക്ടറിയില്‍ നിന്നായിരുന്നു മാരത്തണിന്‍റെ ഫുഗ് ഓഫ്.

ഹോണ്ട മോട്ടോര്‍ സൈക്കിളുകളും വാഹനങ്ങളും ഉള്‍പ്പെടുന്ന റോഡ് അപകടങ്ങള്‍ 2025ഓടെ പൂജ്യത്തിലെത്തിക്കുകയെന്ന കമ്പനിയുടെ ആഗോള കാഴ്ചപ്പാടിന് അനുസൃതമായി, റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനാണ് മാരത്തണ്‍ സംഘടിപ്പിച്ചത്.

5 കി.മീ ഫണ്‍ റണ്‍, 10 കി.മീ ഓട്ടം, 21.1 കി.മീ ഹാഫ് മാരത്തണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി 6,000ത്തിലധികം പേര്‍ മാരത്തണില്‍ പങ്കാളികളായി. പ്രശസ്ത ബോളിവുഡ് നടന്‍ ജിമ്മി ഷെര്‍ഗില്‍ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. വിജയികള്‍ക്ക് ക്യാഷ് പ്രൈസിന് പുറമെ ഷൈന്‍ 100, ഡിയോ 110 എന്നിവയും സമ്മാനമായി നല്കി. ലക്കി ഡ്രോ ഭാഗ്യശാലിക്ക് ഹോണ്ട സിബി350 മോഡലും സമ്മാനിച്ചു.

ഹോണ്ട മനേസര്‍ ഹാഫ് മാരത്തണിന്‍റെ വിജയകരമായ രണ്ടാം പതിപ്പിന് ആതിഥ്യം വഹിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും, പ്രസിഡന്‍റും, സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. ഒരു റേസിനപ്പുറം എല്ലാവര്‍ക്കും സുരക്ഷിതമായ റോഡുകള്‍ സൃഷ്ടിക്കുന്നതിനുള്ള ഒരു മുന്നേറ്റമായിരുന്നു ഇത്. റോഡ് സുരക്ഷയില്‍ ഹോണ്ട കാണിക്കുന്ന പ്രതിബദ്ധതയുടെ തെളിവാണ് ഈ മാരത്തണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

read more ….