ദില്ലി:മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമാണത്തിൽ കേരളത്തിന് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ച് സർവേ ഓഫ് ഇന്ത്യ.കേസില്‍ തല്‍സ്ഥിതി തുടരാൻ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണത്തിനെതിരെ തമിഴ്നാട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയത്.
കേസ് അടുത്ത മാസം 24ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.പാട്ട ഭൂമിക്ക് പുറത്താണ് നിർമ്മാണമെന്നാണ് സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.
തമിഴ്നാട് നല്‍കിയ ഹര്‍ജിയെതുടര്‍ന്നാണ് സര്‍വേ നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടത്. തുടര്‍ന്നാണ് സര്‍വേ ഓഫ് ഇന്ത്യ സ്ഥലം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. പെരിയാര്‍ കടുവാ സങ്കേത പരിസരത്ത് അനധികൃതമായിട്ടാണ് കേരളം പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കുന്നതെന്ന വാദമാണ് തമിഴ്നാട് ഉന്നയിച്ചിരുന്നത്.
Read more ….
- കലോത്സവം നിര്‍ത്തി വെക്കാന്‍ വി.സിയുടെ നിര്‍ദ്ദേശം: ഇനി മത്സരം വേണ്ട
- ഇനി അത്തരം പ്രസ്താവനകൾ ഉണ്ടാവില്ലെന്ന് ഷമ:ഷമ പാവം കുട്ടിയെന്ന് വി ഡി സതീശൻ
- ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കം : 26 മരണം,നിരവധിപേരെ കാണാതായി
- രണ്ട് പൈലറ്റുമാരും ഉറങ്ങിപ്പോയതിനെ തുടർന്ന് ഇന്തോനേഷ്യൻ വിമാനം വഴിതെറ്റിപ്പറന്നത് അര മണിക്കൂർ !!
- ഷാഫിയുടെ എൻട്രിയോട് കൂടി തന്നെ ഷാഫിയെ വടകര നെഞ്ചേറ്റി; ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ ജയിക്കും; കെകെ രമ എംഎൽഎ
1886ലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പാട്ട കരാറിന്‍റെ ലംഘനമാണെന്നും തമിഴ്നാട് ചൂണ്ടികാണിച്ചിരുന്നു. ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക്ക അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. കേരളം നടത്തിയ നിര്‍മാണ പ്രവര്‍ത്തികളില്‍ തല്‍സ്ഥിതി തുടരാനും പുതിയ നിര്‍മാണം പാടില്ലെന്നുമായിരുന്നു നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയത്.