കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ ഫ്ളാഗ്ഷിപ്പ് കമ്പനിയായ ഗോദ്റെജ് ആന്‍റ് ബോയ്സിന്‍റെ ഭാഗമായ ഗോദ്റെജ് അപ്ലയന്‍സസ് പ്രകൃതിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വികസിപ്പിച്ചെടുത്ത വുഡ് ഫിനിഷ് ഹോം അപ്ലയന്‍സസുകളുടെ പുതിയ ശ്രേണിയായ ഇയോണ്‍ വോഗ് അവതരിപ്പിച്ചു.
സൗന്ദര്യ സങ്കല്‍പവും സാങ്കേതികവിദ്യയും കോര്‍ത്തിണക്കി സമകാലിക വീടുകളുടെ രൂപകല്‍പനയ്ക്ക് അനുയോജ്യമായ ആധുനിക റഫ്രിജറേറ്ററുകളും എയര്‍ കണ്ടീഷണറുകളും അടങ്ങിയതാണ് ഈ ശ്രേണി.എല്ലാം മികച്ച ചിന്തയോടെ നിര്‍മിക്കുക എന്ന ഗോദ്റെജിന്‍റെ രീതിയ്ക്ക് അനുസൃതമായി അവതിരിപ്പിക്കുന്ന പുതുമകളാണ് ഗോദ്റെജ് ഇയോണ്‍ വോഗ് ശ്രേണിയിലെ വുഡ് ഫിനിഷ് ശ്രേണിയിലുള്ള റഫ്രിജറേറ്ററുകളും എയര്‍ കണ്ടീഷണറുകളും.
മറ്റ് പ്രീമിയം ഉത്പന്നങ്ങള്‍ കൂടി വിപണിയില്‍ എത്തിക്കുന്നതോടെ പ്രീമിയം വിഭാഗത്തിന്‍റെ സംഭാവന 45ല്‍ നിന്ന് 55 ശതമാനമായി ഉയര്‍ത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഉത്പന്ന നിരയോടെ പ വേനല്‍ക്കാല വില്‍പ്പനയില്‍ 20 ശതമാനം വര്‍ധനവും പ്രതീക്ഷിക്കുന്നതായി ഗോദ്റെജ് അപ്ലയന്‍സസ് എക്സിക്യൂട്ടീവ് പ്രസിഡന്‍റും ബിസിനസ് മേധാവിയുമായ കമല്‍ നന്ദി പറഞ്ഞു.
ഓക്ക്, വാള്‍നട്ട് വുഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഗോദ്റെജ് ഇയോണ്‍ വോഗ് ശ്രേണിയിലെ റഫ്രിജറേറ്ററുകള്‍. 272 ലിറ്റര്‍, 244 ലിറ്റര്‍ എന്നിങ്ങനെയാണ് ശേഷി. 27,000 രൂപ മുതല്‍ 32,000 രൂപ വരെയാണ് വില. നാനോ ഷീല്‍ഡ് ഡിസ്ഇന്‍ഫെക്ഷന്‍ സാങ്കേതികവിദ്യയിലൂടെ 95 ശതമാനത്തിലേറെ സര്‍ഫസ് ഡിസ്ഇന്‍ഫെക്ഷനുമായാണ് ഈ റഫ്രിജറേറ്ററുകള്‍ എത്തുന്നത്.
Read more …..
- കരുവന്നൂർ കള്ളപ്പണ കേസ്:11-ാം പ്രതി അറസ്റ്റിൽ:18 കോടി തട്ടിയെടുത്തെന്ന് ആരോപണം
- ഹെയർ ബാൻഡിന്റെയും കീ ചെയിനിന്റെയും രൂപത്തിൽ സ്വർണക്കടത്ത്:യുവതിയെ പിടികൂടി കസ്റ്റംസ്
- മധ്യപ്രദേശിൽ രണ്ട് മുൻ കോൺഗ്രസ് എം.എൽ.എമാർ കൂടി ബി.ജെ.പിയിൽ ചേർന്നു
- പ്രഫ.സായ്ബാബയെ കുറ്റവിമുക്തനാക്കിയ നടപടി അടിയന്തിരമായി സ്റ്റേ ചെയ്യേണ്ട ആവശ്യമില്ല : സുപ്രീംകോടതി
- ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കം : 26 മരണം,നിരവധിപേരെ കാണാതായി
സൈപ്രസ്, തേക്ക്, മഹാഗണി എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ എയര്‍ കണ്ടീഷണറുകള്‍ ലഭ്യമാണ്. 1.5 ടണ്‍ എ.സി.ക്ക് 35,000 രൂപ മുതല്‍ 38,000 രൂപ വരെയാണ് വില. ഇതിലെ 5 ഇന്‍ 1 കണ്‍വര്‍ട്ടബിള്‍ സാങ്കേതികവിദ്യയിലൂടെ വൈദ്യുതി ലാഭിക്കാനും സാധിക്കും. 4-വേ സ്വിങ്, 52 ഡിഗ്രിയിലും ഹെവി ഡ്യൂട്ടി കൂളിങ്ങും ഇതിലുണ്ട്. കുറഞ്ഞ് ഗ്ലോബല്‍ വാമിംഗ് റഫ്രജന്‍റായ ആര്‍32 ആണ് ഈ എസികളില്‍ ഉപയോഗിക്കുന്നത്.